സ്വകാര്യ ആശുപത്രികൾ കോവിഡിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിലും മികച്ച രീതിയിൽ ആരോഗ്യ വകുപ്പുമായി സഹകരിച്ചുവെന്നും തുടർന്നും അതേ പിന്തുണയുണ്ടാകണമെന്നും മന്ത്രി അഭ്യർഥിച്ചു.
ജനറല്‍ വാര്‍ഡുകള്‍ക്ക് എല്ലാ ചെലവുകളും ഉള്‍പ്പെടെ 2645 രൂപ വരെ മാത്രമേ ഈടാക്കാവൂവെന്ന് വിജ്ഞാപനത്തില്‍ പറയുന്നു. ഒരു ദിവസം ജനറല്‍ വാര്‍ഡില്‍ ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂവെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നുണ്ട്
137 ആശുപത്രികൾ ആണ് നിലവിൽ സർക്കാർ നിശ്ചയിച്ച തുകയിൽ കൊവിഡ് ചികിത്സ നൽകുന്നത്. കുറഞ്ഞത് 25 ശതമാനം കിടക്കകളെങ്കിലും കൊവിഡ് ചികിത്സയ്ക്കായി മാത്രം മാറ്റി വയ്ക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു
ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സിൻ കേരളത്തിൽ എത്തുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. ഇതോടെ നിർത്തിവച്ച പല ക്യാമ്പുകളും നാളെ മുതൽ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.