Kerala Governor: ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala governor Arif Mohammad Khan: കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻറെ നടപടി ഹൈക്കോടതി റദ്ദാക്കി. ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം കോടതി അംഗീകരിച്ചു.

Written by - Zee Malayalam News Desk | Last Updated : Mar 24, 2023, 12:43 PM IST
  • ജസ്റ്റിസ് സതീഷ് നൈനാനാണ് ​ഗവർണറുടെ ഉത്തരവ് റദ്ദാക്കിയത്
  • പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി
  • കഴിഞ്ഞ ഒക്ടോബറിലാണ് കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണർ ‌ഉത്തരവിറക്കിയത്
Kerala Governor: ഗവർണർക്ക് തിരിച്ചടി; സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടിയിലാണ് ​ഗവർണർക്ക് തിരിച്ചടി നേരിട്ടിരിക്കന്നത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി.

ഗവർണറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന ഹർജിക്കാരുടെ വാദം അം​ഗീകരിച്ചാണ് കോടതി ​ഗവർണറുടെ ഉത്തരവ് റദ്ദാക്കിയത്. ജസ്റ്റിസ് സതീഷ് നൈനാനാണ് ​ഗവർണറുടെ ഉത്തരവ് റദ്ദാക്കിയത്. പുറത്താക്കപ്പെട്ട സെനറ്റ് അംഗങ്ങൾ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ നടപടി. കഴിഞ്ഞ ഒക്ടോബറിലാണ് കേരള സർവകലാശാലയിലെ 15 സെനറ്റ് അംഗങ്ങളെ പുറത്താക്കി ഗവർണർ ‌ഉത്തരവിറക്കിയത്.

ALSO READ: Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

സര്‍വകലാശാലയെയും 91 സെനറ്റ് അംഗങ്ങളെയും ഇക്കാര്യം അറിയിച്ചു. ഗവർണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം അംഗങ്ങളെ പുറത്താക്കിയ ഉത്തരവിൽ വ്യക്തത തേടി കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.വി.പി. മഹാദേവൻ പിള്ള ഗവർണർക്ക് നൽകിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാനായിരുന്നു ​ഗവർണറുടെ നിർദേശം.

കേരള സർവകലാശാല സെനറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്നവർക്കെതിരെയാണ് ​ഗവർണർ നടപടി സ്വീകരിച്ചത്. ഗവർണർ നാമനിർദേശം ചെയ്ത 13 പേരിൽ രണ്ട് പേരാണ് സെനറ്റ് യോഗത്തിനെത്തിയത്. ബാക്കി 11 പേരെയും യോഗത്തിന് എത്താത്ത നാല് വകുപ്പ് മേധാവികളെയും പുറത്താക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News