Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

Kerala Covid Updates: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ രോ​ഗികളുള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണ്.  കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 23, 2023, 10:23 AM IST
  • സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു
  • ആയിരത്തിലേറെ പേർക്കാണ് നിലവിൽ കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്
  • ഇന്നലെ മാത്രം 210 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്
Kerala Covid Updates: സംസ്ഥാനത്ത് വീണ്ടും കോവിഡ് വ്യാപനം; പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കോവിഡ് കേസുകൾ വർധിക്കുന്നു. നിലവിൽ ആയിരത്തിലേറെ പേർക്കാണ് കോവി‍ഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത് 210 പേർക്കാണ്.  മാസങ്ങൾക്ക് ശേഷമാണ് കേരളത്തിൽ ഒരു ദിവസം ഇത്രയും പേർക്ക് രോ​ഗം സ്ഥിരീകരിക്കുന്നത്. 

Also Read: Corona Virus Returns: H3N2 - കൊറോണ കോമ്പിനേഷന്‍ എത്രത്തോളം അപകടകരമാണ്? കോവിഡിന്‍റെ തിരിച്ചുവരവില്‍ ആശങ്കയോടെ രാജ്യം

ഇതിൽ ഏറ്റവും കൂടുതൽ രോ​ഗികൾ ഉള്ളത് എറണാകുളത്തും തിരുവനന്തപുരത്തുമാണെന്നാണ് റിപ്പോർട്ട്. കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ് രം​ഗത്തെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും പുതിയ കോവിഡ് വകഭേദത്തിന് വ്യാപനശേഷി കൂടുതലാണെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. 

Also Read: Budh Gochar 2023: ബുധന്റെ രാശിമാറ്റത്തിലൂടെ നീചഭംഗ യോഗം: ഈ രാശിക്കാർക്ക് വൻ സമ്പത്തും ജോലിയിൽ പുരോഗതിയും

മാത്രമല്ല ആശുപത്രികളിൽ എത്തുന്ന പ്രായമായവരും കുട്ടികളും ​ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.  ഇതിനിടയിൽ രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്നലെ അവലോകനയോഗം കൂടിയിരുന്നു.  യോഗത്തിൽ പുതിയ വകഭേദങ്ങൾ, വാക്സിനേഷൻ ക്യാംപയിന്റെ സ്ഥിതി​ഗതി, ഇൻഫ്ളുവൻസ രോ​ഗങ്ങളുടെ വർധന എന്നിവ വിലയിരുത്തി. 
പുതിയ കോവിഡ് രോ​ഗികളുടെ എണ്ണത്തിൽ നേരിയ വർധനവുണ്ടെന്നും വൈറസ് വ്യാപനത്തിൽ നിരന്തരം നിരീക്ഷണം ആവശ്യമാണെന്നും പ്രധാനമന്ത്രി യോഗത്തിൽ  വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News