ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വ്യാജ ഇടപാടിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഇഡി കഴിഞ്ഞമാസമാണ് ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.    

Last Updated : Nov 23, 2020, 08:01 AM IST
  • സുപ്രീംകോടതിയിലെ അഭിഭാഷകനാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നതെന്നാണ് സൂചന.
  • തനിക്കെതിരെ തെളിവുകളും ഇല്ലെന്നും സ്വപ്നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം.
  • എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണെന്നാണ് എൻഫോഴ്സ്മെന്റ് പറയുന്നത്.
ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി:  മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും.  നേരത്തെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം തള്ളിയത് കൊണ്ടാണ് ശിവശങ്കർ (M.Shivashankar) ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.  

Also read: ഇതിൽപരം ഊളത്തരം വേറെ കേട്ടിരിക്കില്ല.. ജോറായിട്ടുണ്ട്; രേവതി സമ്പത്തിന്റെ പോസ്റ്റ് വൈറലാകുന്നു 

സ്വർണ്ണക്കടത്ത് കേസുമായി (Gold smuggling case) ബന്ധപ്പെട്ട വ്യാജ ഇടപാടിൽ പങ്കുണ്ടെന്നാരോപിച്ചാണ് ഇഡി കഴിഞ്ഞമാസം ശിവശങ്കറിനെ അറസ്റ്റു ചെയ്തത്.  സുപ്രീംകോടതിയിലെ (SC) അഭിഭാഷകനാണ് ശിവശങ്കറിന് വേണ്ടി ഹാജരാകുന്നതെന്നാണ് സൂചന.  തനിക്കെതിരെ യാതൊരു തെളിവുകളും ഇല്ലെന്നും  സ്വപ്നയുടെ (Swapna Suresh) മൊഴിയുടെ അടിസ്ഥാനത്തിലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നുമാണ് ശിവശങ്കറിന്റെ വാദം. 

Also read:  Nayantara ക്ഷേത്രങ്ങളായ ക്ഷേത്രങ്ങൾ മുഴുവനും കയറിയിറങ്ങിയത് വിഘനേഷിനെ കല്യാണം കഴിക്കാനല്ല: ഉർവശി 

എന്നാൽ സ്വപ്നയുടെ ലോക്കറിൽ നിന്നും കണ്ടെത്തിയ പണം ശിവശങ്കറിന്റേത് കൂടിയാണെന്നാണ് എൻഫോഴ്സ്മെന്റ് (ED) പറയുന്നത്.  എന്തായാലും കേസിൽ ഹൈക്കോടതി (High Court) ഇന്ന് ജാമ്യം അനുവദിക്കുമോ ഇല്ലയോ എന്ന് കാത്തിരുന്ന് കാണാം. 

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

More Stories

Trending News