ഫോണ്‍കെണി വിവാദം: മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി മാറ്റിവെച്ചു

ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ. കെ. ശശീന്ദ്രനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍  അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആവശ്യം. ജനുവരി അഞ്ചിന് ഹര്‍ജി പരിഗണിക്കും.

Last Updated : Dec 12, 2017, 12:19 PM IST
ഫോണ്‍കെണി വിവാദം: മാധ്യമപ്രവര്‍ത്തകയുടെ ഹര്‍ജി മാറ്റിവെച്ചു

തിരുവന്തപുരം: ഫോണ്‍ കെണി കേസില്‍ മുന്‍ മന്ത്രി എ. കെ. ശശീന്ദ്രനെതിരായ നടപടികള്‍ അവസാനിപ്പിക്കാന്‍  അനുവദിക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. തിരുവനന്തപുരം ജില്ലാ കോടതിയിലെ നടപടികള്‍ അവസാനിപ്പിക്കണമെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആവശ്യം. ജനുവരി അഞ്ചിന് ഹര്‍ജി പരിഗണിക്കും.

അതേസമയം, ഫോണ്‍ കെണിയുമായി ബന്ധപ്പെട്ട്  സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന്‍റെ പരിഗണനാ വിഷയങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ഇന്ന് മറുപടി നല്‍കും. 
സംസ്ഥാന മന്ത്രിസഭയില്‍ 
എന്‍സിപിയുടെ പങ്കാളിത്തം ഒഴിഞ്ഞുകിടക്കുന്ന അവസരത്തില്‍ ശശീന്ദ്രന് ഹൈക്കോടതിയുടെ തീരുമാനം നിര്‍ണായകമാണ്. 

മുന്‍പ്, എ. കെ. ശശീന്ദ്രനെ കുടുക്കിയ ചാനലിന്‍റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ചാനല്‍ മേധാവിയെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു. അതുകൂടാതെ, അന്വേഷണ കമ്മീഷന്‍റെ റിപ്പോര്‍ട്ട് അനുസരിച്ച് ചാനല്‍ മന്ത്രിയെ കുരുക്കുകയായിരുന്നുവെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും പരാതിക്കാരി ഹാജരായില്ലെന്നും, പരാതിക്കാരിയോ പരാതി സംപ്രേക്ഷണം ചെയ്ത മാധ്യമ സ്ഥാപനമോ അന്വേഷണവുമായി സഹകരിച്ചില്ല എന്നും അഭിപ്രായപ്പെട്ടിരുന്നു. 
  

 

Trending News