ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്: ട്രയല്‍ റണ്ണിന് ഒരുങ്ങുന്നു

രാവിലെ ഒമ്പത് മണിക്ക് 2398.66 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം.  

Last Updated : Aug 9, 2018, 10:35 AM IST
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്: ട്രയല്‍ റണ്ണിന് ഒരുങ്ങുന്നു

ചെറുതോണി: ശക്തമായ മഴ തുടര്‍ന്നതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. രാവിലെ ഒമ്പത് മണിക്ക് 2398.66 അടിയാണ് ജലനിരപ്പ്. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഇപ്പോഴത്തെ നിലയില്‍ ഉച്ചയോടെ തന്നെ ജലനിരപ്പ് 2399 അടിയിലെത്തിയേക്കാം. ഈ സാഹചര്യത്തില്‍ ട്രയല്‍ റണ്ണിന് കെഎസ്ഇബി തയ്യാറെടുക്കുന്നുണ്ട്.

റെഡ് അലേര്‍ട്ട് നല്‍കിയ ശേഷമാകും ട്രയല്‍ റണ്‍. ഇടമലയാര്‍ ഡാമിന്‍റെ ഷട്ടര്‍ രാവിലെ അഞ്ച് മണിക്ക് തന്നെ തുറന്നു. ഇടമലയാറിലെ ജലനിരപ്പ് താഴ്ന്നശേഷം ഇടുക്കി അണക്കെട്ട് തുറക്കുന്നതിന്‍റെ ട്രയല്‍ റണ്‍ നടത്തിയാല്‍ മതിയെന്നാണ് തീരുമാനം.

പെരിയാര്‍ കവിഞ്ഞൊഴുകി വെള്ളപ്പൊക്ക ഭീഷണി ഉണ്ടാകാതിരിക്കാനാണിത്. മാത്രമല്ല, വെള്ളമൊഴുകിയെത്തുന്ന താഴെയുള്ള ഭൂതത്താന്‍കെട്ട് അണക്കെട്ടിന്‍റെ ശേഷികൂടി വിലയിരുത്തുമ്പോള്‍ രണ്ട് അണക്കെട്ടുകളും ഒരുമിച്ച് തുറക്കേണ്ടതില്ലെന്നാണ് വിലയിരുത്തല്‍. ട്രയല്‍ റണ്‍ എപ്പോള്‍ വേണമെന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി തീരുമാനിക്കും.

Trending News