Idukki Landslide: ഇടുക്കി ശാന്തൻപാറ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം; 20 ഹെക്ടറിലധികം ഭൂമിയിലെ കൃഷി നശിച്ചു

Idukki Landslide: സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ചേർന്ന അവലോകന യോഗത്തിൽ കൃഷി നശിച്ചവർക്ക് സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Nov 7, 2023, 03:59 PM IST
  • അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ പഞ്ചായത്ത് വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്
  • ഉരുൾ പൊട്ടലിൽ രണ്ട് വീടുകളും ഭാഗികമായി തകർന്നു
  • കൃഷിയിടങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ചിരുന്ന കെട്ടിടങ്ങൾക്കും ഏലക്ക സ്റ്റോറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
Idukki Landslide: ഇടുക്കി ശാന്തൻപാറ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം; 20 ഹെക്ടറിലധികം ഭൂമിയിലെ കൃഷി നശിച്ചു

ഇടുക്കി: ശാന്തൻപാറ ഉരുൾപൊട്ടലിൽ 20 ഹെക്ടറിലധികം ഭൂമിയിലെ കൃഷി നശിച്ചു. ഉരുൾപൊട്ടലിൽ ഒമ്പത് ഹെക്ടറോളം ഭൂമി പൂർണമായും ഒലിച്ചു പോയി. പേതൊട്ടി മേഖലയിൽ നിന്നും നൂറോളം പേരെ ക്യാമ്പിലേക്ക് മാറ്റി. ദുരിതബാധിതർക്ക് സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

ഇടുക്കിയിൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയെത്തുടർന്ന് ശാന്തൻപാറയിലെ പേതൊട്ടി, കള്ളിപ്പാറ, പുത്തടി മേഖലകളിലാണ് ഉരുൾ പൊട്ടലുണ്ടായത്. ചേരിയാറിലുണ്ടായ മണ്ണിടിച്ചിലിൽ ഒരാൾ മരണപ്പെട്ടിരുന്നു. ഉരുൾപൊട്ടലിൽ ഒമ്പത് ഹെക്ടർ ഭൂമി പൂർണമായി ഒലിച്ചു പോവുകയും കല്ലും മണ്ണും പതിച്ച് 11 ഹെക്ടറോളം ഭൂമിയിലെ കൃഷി നശിക്കുകയും ചെയ്തതായാണ് പ്രാഥമിക വിലയിരുത്തൽ.

പേതൊട്ടി മേഖലയിൽ നിന്നും അന്യ സംസ്ഥാന തൊഴിലാളികൾ ഉൾപ്പടെ നൂറോളം പേരെ ശാന്തൻപാറ ഗവൺമെന്റ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി പാർപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ  ചേർന്ന അവലോകന യോഗത്തിൽ കൃഷി നശിച്ചവർക്ക് സഹായം ലഭ്യമാക്കാൻ ഹെൽപ് ഡെസ്ക് ഒരുക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു.

അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു നീക്കാൻ പഞ്ചായത്ത് വനം വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഉരുൾ പൊട്ടലിൽ രണ്ട് വീടുകളും ഭാഗികമായി തകർന്നു. കൃഷിയിടങ്ങളിൽ കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ചിരുന്ന കെട്ടിടങ്ങൾക്കും ഏലക്ക സ്റ്റോറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അടിയന്തിര സാഹചര്യങ്ങൾ ഏകോപിപ്പിക്കാൻ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ് അപ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News