റേഷൻ കടയിൽ പോയില്ലെങ്കിൽ 18 ലക്ഷം പേർക്ക് ഓണക്കിറ്റില്ല

റേഷൻ കാർഡ് റജിസ്റ്റർ ചെയ്തിട്ടുള്ള കടയിൽ നിന്ന് അല്ലാതെ സംസ്ഥാനത്തെ മറ്റൊരു കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നതാണ് പോർട്ടബ്‌ലിറ്റി സംവിധാനം

Written by - Zee Malayalam News Desk | Last Updated : Aug 26, 2022, 03:23 PM IST
  • പോർട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിച്ചാണു നിലവിൽ റേഷൻ വാങ്ങുന്നത്
  • കഴിഞ്ഞ വർഷം ഓണക്കിറ്റിന് പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയിരുന്നില്ല
  • ലോക്ഡൗൺ കാലത്ത് ഇതര ജില്ലകളിൽ കുടുങ്ങിയവർ അതിജീവന കിറ്റ് ഇപ്രകാരം ഇത് കൈപ്പറ്റിയിരുന്നു
റേഷൻ കടയിൽ പോയില്ലെങ്കിൽ 18 ലക്ഷം പേർക്ക് ഓണക്കിറ്റില്ല

തിരുവനന്തപുരം:  സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വാങ്ങാൻ പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയതോടെ 18 ലക്ഷത്തോളം കാർഡ് ഉടമകൾക്ക് കിറ്റ് നഷ്ടമായേക്കും. അതായത് മറ്റു ജില്ലകളിൽ താൽക്കാലികമായി താമസിക്കുന്നവരും ജോലി ചെയ്യുന്നവരും മറ്റും പോർട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിച്ചാണു നിലവിൽ റേഷൻ വാങ്ങുന്നത്. റേഷൻ കാർഡ് റജിസ്റ്റർ ചെയ്തിട്ടുള്ള കടയിൽ നിന്ന് അല്ലാതെ സംസ്ഥാനത്തെ മറ്റൊരു കടയിൽ നിന്നു സാധനങ്ങൾ വാങ്ങാൻ അനുവദിക്കുന്നതാണ് പോർട്ടബ്‌ലിറ്റി സംവിധാനം.

റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ളവർക്ക് ഇപോസ് മെഷീനിൽ വിരൽ പതിപ്പിച്ച് റേഷൻ വാങ്ങാവുന്ന ഈ സൗകര്യം വന്നതുമുതൽ കൂടുതൽ ആളുകൾ ഇത് ഉപയോഗിക്കുന്നു. ലോക്ഡൗൺ കാലത്ത് ഇതര ജില്ലകളിൽ കുടുങ്ങിയവർ അതിജീവന കിറ്റ് ഇപ്രകാരം ഇത് കൈപ്പറ്റിയിരുന്നു. അതേസമയം കഴിഞ്ഞ വർഷം ഓണക്കിറ്റിന് പോർട്ടബ്‌ലിറ്റി സംവിധാനം ഒഴിവാക്കിയിരുന്നില്ല. 

സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്ക് പ്രകാരം 92 ലക്ഷം കാർഡ് ഉടമകളിൽ 20 മുതൽ 24 % വരെ പേർ എല്ലാ മാസവും പോർട്ടബ്‌ലിറ്റി സംവിധാനം ഉപയോഗിക്കുന്നുണ്ട് . കഴിഞ്ഞ മാസം 17.48 ലക്ഷം പേർ ഇതു പ്രയോജനപ്പെടുത്തി. അതിൽ തിരുവനന്തപുരം ജില്ലൽ ഏകദേശം 2.47 ലക്ഷം പേർ ഉപയോഗിച്ചു. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News