തിരുവനന്തപുരം: ഐഫ്എഫ്കെ വേദിയില്‍ സൂപ്പർതാരമായി ഭാവന. നേരത്തെ സംഘാടക സമിതി പുറത്തിറക്കിയ അതിഥികളുടെ പട്ടികയില്‍ ഭാവനയുടെ പേരുണ്ടായിരുന്നെങ്കിലും ഭാവന ഉദ്ഘാടനത്തിന് എത്തുമെന്നതിൽ സൂചന ഉണ്ടായിരുന്നില്ല. എന്നാൽ ഉദ്ഘാടന സമയത്തോടെ അടുത്തപ്പോള്‍ ഭാവന പങ്കെടുത്തേക്കുമെന്ന ചില അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു
ഉദ്ഘാടന ചടങ്ങിന് തൊട്ടുമുന്‍പായി വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷണിച്ചതിനൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. പോരാട്ടത്തിന്‍റെ പെണ്‍ പ്രതീകം എന്നാണ് രഞ്ജിത്ത് ഭാവനയെ വിശേഷിപ്പിച്ചത്. വേദിയിലെത്തിയ ഭാവനയെ നിറഞ്ഞ കയ്യടിയോടെ എഴുന്നേറ്റ് നിന്ന് സദസ്സ സ്വീകരിച്ചു.
വർഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഭാവന ഒരു പൊതുവേദിയിലേക്ക് എത്തുന്നത്. ചലച്ചിത്ര മേളയുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും. വേദിയിലേക്ക് ക്ഷണിച്ച രഞ്ജിത് സാറിനും ബീനച്ചേച്ചിക്കും പ്രത്യേക നന്ദി അറിയിക്കുന്നുവെന്നും താരം പ്രസംഗത്തിൽ കൂട്ടി ചേർത്തും. നല്ല സിനിമകള്‍ സൃഷ്ടിക്കുന്നവർക്കും നല്ല സിനിമകള്‍ ആസ്വദിക്കുന്ന എല്ലാവർക്കും, ലിസയെ പോലെ പോരാടുന്ന എല്ലാ സ്ത്രീകള്‍ക്കും എല്ലാവിധ ആശംസകളും''- ഭാവന പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനായനാണ് മേളയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്. ചടങ്ങില്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനായി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം തുർക്കിഷ് സംവിധായിക ലിസ ചലാന് നല്‍കി മുഖ്യമന്ത്രി ആദരിച്ചു.
ഐ എസ് തീവ്രവാദികള്‍ നടത്തിയ ആക്രമണത്തിലാണ് ലിസക്ക് ഇരുകാലുകളും നഷ്ടപ്പെട്ടത്. മന്ത്രിമാരായ വി ശിവന്‍കുട്ടി, ആന്‍റണി രാജു, ജി ആര്‍ ആനില്‍, മേയര്‍ ആര്യ രാജേന്ദ്രന്‍, അഡ്വ. വികെ പ്രശാന്ത് എം എല്‍ എ സിനിമാ സാംസ്കാരിക മേഖലയിലെ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...