പത്തനംതിട്ടയിൽ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂർത്തിയായത് 504 വീടുകൾ

പത്തനംതിട്ട ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് ഇന്ന് ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാര്‍ഡിലെ സുരേഷ് കുമാറിന്റെ വീട് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : May 19, 2022, 05:51 PM IST
  • പത്തനംതിട്ട ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് ഇന്ന് ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
  • ആറന്മുള മണ്ഡലത്തില്‍ 166 കുടുംബങ്ങള്‍ക്കാണ് വീടുകളുടെ താക്കോല്‍ നല്‍കിയത്.
  • 'ലൈഫ് മിഷന്‍' വഴി കേരളത്തില്‍ പാര്‍പ്പിടമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങര്‍ക്കാണ് സ്വപ്‌നസാക്ഷാത്കാരം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പത്തനംതിട്ടയിൽ ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂർത്തിയായത് 504 വീടുകൾ

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍  ലൈഫ് മിഷന്‍ പദ്ധതിയിലൂടെ പൂർത്തിയായത് 504 വീടുകൾ. സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം  മന്ത്രി വീണ ജോർജ്ജ്  നിർവഹിച്ചു.

പത്തനംതിട്ട ജില്ലയില്‍ 504 കുടുംബങ്ങള്‍ക്ക് ഇന്ന് ഭവനമെന്ന സ്വപ്‌നം പൂവണിഞ്ഞതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഈ സര്‍ക്കാരിന്റെ രണ്ടാം നൂറു ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയ വീടുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനത്തിന്റെ ജില്ലാതല ഉദ്ഘാടനം ഐമാലി ഈസ്റ്റ് മൂന്നാം വാര്‍ഡിലെ സുരേഷ് കുമാറിന്റെ വീട് നാട മുറിച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. 

Read Also: പൊടിപടലത്താൽ മൂടി യുഎഇ: പൊടിക്കാറ്റും മണൽക്കാറ്റും; കാരണവും വ്യത്യാസവുമറിയാം

ആറന്മുള മണ്ഡലത്തില്‍ 166 കുടുംബങ്ങള്‍ക്കാണ് വീടുകളുടെ താക്കോല്‍ നല്‍കിയത്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള രണ്ടാം നൂറ് ദിനപരിപാടിയില്‍ ഉള്‍പ്പെടുത്തിയ 20,808 പ്രഖ്യാപനമാണ് ഇന്ന് സംസ്ഥാനത്തു നടക്കുന്നത്. സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മനുഷ്യര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസം വളരെ വലുതാണ്. 

സംസ്ഥാന സര്‍ക്കാരിന്റെ സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാപദ്ധതിയായ 'ലൈഫ് മിഷന്‍' വഴി കേരളത്തില്‍ പാര്‍പ്പിടമില്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങര്‍ക്കാണ് സ്വപ്‌നസാക്ഷാത്കാരം ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍, ഓമല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോണ്‍സണ്‍ വിളവിനാല്‍,തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News