Praveshanothsavam 2024: ഏകാധ്യാപികയ്ക്ക് എത്താൻ സാധിച്ചില്ല; പത്തനംതിട്ടയിൽ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി

നിയമനത്തിന്റെ എഴുത്തു കുത്തുകൾക്കു വേണ്ടി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിൽക്കുകയാണെന്നാണ് ടീച്ചർ ഇതിനു നൽകിയിരിക്കുന്ന വിശധീകരണം. 

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 02:18 PM IST
  • എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു ഉദ്ഘാടനം നടന്നത്.
  • വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാ​ഗതം ചെയ്തതിനോ‍‍‍‍ടൊപ്പം വിദ്യാഭ്യാസ രം​ഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.
Praveshanothsavam 2024: ഏകാധ്യാപികയ്ക്ക് എത്താൻ സാധിച്ചില്ല; പത്തനംതിട്ടയിൽ സർക്കാർ സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി

പത്തനംതിട്ട: പത്തനംതിട്ട സർക്കാർ സ്കൂളിൽ പ്രവേശനോത്സവം മുടങ്ങി.  തിരുവല്ല ഗവ.പ്രീ പ്രൈമറി സ്കൂളിലാണ് പ്രവേശനോത്സവത്തിനെത്തിയ കുട്ടികൾക്കാണ് ആദ്യ ദിനം തന്നെ നിരാശരായി സ്കൂളിൽ നിന്നും മടങ്ങേണ്ടതായി വന്നത്.  27 ഓളം കുട്ടികളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്. ഏകാധ്യാപിക വിദ്യാലയമാണ് തിരുവല്ല ഗവ.പ്രീ പ്രൈമറി സ്കൂൾ. ഇവിടെ അധ്യാപികയായി പുതിയതായി നിയമിച്ച അധ്യാപിക എത്താത്തതാണ് പ്രവേശനോത്സവം നടക്കാൻ സാധിക്കാതിരുന്നത്. 

നിയമനത്തിന്റെ എഴുത്തു കുത്തുകൾക്കു വേണ്ടി വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ നിൽക്കുകയാണെന്നാണ് ടീച്ചർ ഇതിനു നൽകിയിരിക്കുന്ന വിശധീകരണം. സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്താണ് മുഖ്യമന്ത്രി നിർവ്വ​​​ഹിച്ചത്. എറണാകുളം ജില്ലയിലെ എളമക്കര ജി.എച്ച്.എസ്.എസിലായിരുന്നു ഉദ്ഘാടനം നടന്നത്. വിദ്യാർത്ഥികളെ പുതിയ അധ്യായന വർഷത്തേക്ക് സ്വാ​ഗതം ചെയ്തതിനോ‍‍‍‍ടൊപ്പം വിദ്യാഭ്യാസ രം​ഗത്തെ സംസ്ഥാനത്തിന്റെ നേട്ടങ്ങളും പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.

ALSO READ: മതിയായ ചികിത്സ ലഭിച്ചില്ല; വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ അരിവാൾ രോഗിയായ യുവതി മരിച്ചു

കൃത്യസമയത്ത് പാഠപുസ്തകവും യൂണിഫോമും കുട്ടികള്‍ക്ക് നല്‍കാൻ ഇത്തവണയും സാധിച്ചു. സംസ്ഥാനത്തെ ക്ലാസ്സ് മുറികൾ എല്ലാം ഹൈടെക്കായി മാറി,  റോബോട്ടിക് കിറ്റുകള്‍ ലഭ്യമാക്കി. വിദ്യാഭ്യാസത്തിനും വിനോദത്തിനും ഒട്ടേറെ സാധ്യതകളുള്ള ഇടമാക്കി വിദ്യാലയങ്ങളെ മാറ്റിയെന്നും മുഖ്യമന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ മേഖലയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ട ഉത്തരവാദിത്തം നാടിനും ഉണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

Trending News