'മന്ത്രിസഭയില്‍ കേരളത്തിന്‍റെ വക്താവാകും'- അല്‍ഫോണ്‍സ് കണ്ണന്താനം

കേന്ദ്ര മന്ത്രിസഭയിലെ തന്‍റെ പ്രാതിനിധ്യം കേരളത്തിനു ലഭിച്ച അംഗീകാരമെന്ന് നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

Last Updated : Sep 3, 2017, 09:36 AM IST
'മന്ത്രിസഭയില്‍ കേരളത്തിന്‍റെ വക്താവാകും'- അല്‍ഫോണ്‍സ് കണ്ണന്താനം

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ തന്‍റെ പ്രാതിനിധ്യം കേരളത്തിനു ലഭിച്ച അംഗീകാരമെന്ന് നിയുക്ത കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം.

കേരളത്തിനും ഈ രാജ്യത്തിനും വേണ്ടി തന്നാല്‍ കഴിയുന്ന എന്തെങ്കിലും ചെയ്യാനുള്ള അവസരമായിട്ടാണ് മന്ത്രി പദവിയെ കാണുന്നതെന്നും കണ്ണന്താനം പറഞ്ഞു.

ഏതു വകുപ്പ് കിട്ടിയാലും സന്തോഷം. മന്ത്രിസഭയിൽ കേരളത്തിന്‍റെ വക്താവായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം മന്ത്രിസഭാ പ്രവേശനത്തെക്കുറിച്ച് ഒരു സൂചനയും നേരത്തെ ലഭിച്ചിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. 

ബിജെപി ദേശീയ നിർവാഹക സമിതി അംഗം കൂടിയായ അൽഫോൻസ് കണ്ണന്താനത്തെ കേന്ദ്രസർക്കാർ പരിഗണിക്കുന്നത് ആദ്യമല്ല.
നേരത്തെ ചണ്ഡിഗഡ് അഡ്മിനിസ്ട്രേറ്റർ പദവിയിലേക്ക് നിയോഗിക്കുന്നതായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കണ്ണന്താനത്തെ വിളിച്ച് അറിയിച്ചിരുന്നു. പക്ഷെ, പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിന്‍റെ ഇടപെടൽ കാരണം തീരുമാനം പിന്നീട് ഉപേക്ഷിക്കേണ്ടിവന്നു. 

അതിനുശേഷം ഡൽഹി ലഫ്. ഗവർണർ സ്ഥാനത്തേക്കും കണ്ണന്താനത്തിന്‍റെ പേരു പരിഗണിച്ചിരുന്നു. അവസാനം കേരളത്തിനുകൂടി പ്രയോജനപ്പെടുന്ന തരത്തിൽ കേന്ദ്രമന്ത്രിസഭാ പ്രവേശനത്തിന് വഴിയൊരുങ്ങുകയായിരുന്നു.

കഴിവുള്ളവരെ രാജ്യത്തിനായി ഉപയോഗിക്കുക എന്ന നയമാണ് മന്ത്രിസഭാ പുന:സംഘടനയില്‍ പ്രധാനമന്ത്രി സ്വീകരിച്ചിരിക്കുന്നത്. ഈ കര്‍ത്തവ്യം അങ്ങേയറ്റം ഭാങ്ങിയാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

Trending News