എഡിജിപി മനോജ് എബ്രഹാമിനടക്കം 1082 ഉദ്യോഗസ്ഥർക്ക് പുരസ്കാരം, പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ മെഡലിന് അർഹരായിരിക്കുന്നത് സിആർപിഎഫിൽ നിന്നാണ്. 171 ഉദ്യോഗസ്ഥർക്കാണ് സിആർപിഎഫിൽ നിന്ന് മെഡൽ ലഭിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Aug 14, 2022, 01:03 PM IST
  • ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ മെഡലിന് അർഹരായിരിക്കുന്നത് സിആർപിഎഫിൽ നിന്നാണ്
  • കേരളത്തിൽ നിന്ന് 12 ഉദ്യോഗസ്ഥർക്കും മെഡൽ ലഭിച്ചു.
  • ജമ്മു കശ്മീർ പൊലീസിൽ നിന്ന് 125 പേർ
എഡിജിപി മനോജ് എബ്രഹാമിനടക്കം 1082 ഉദ്യോഗസ്ഥർക്ക് പുരസ്കാരം, പോലീസ് മെഡലുകൾ പ്രഖ്യാപിച്ചു

സ്വാതന്ത്രദിനാഘോഷത്തിന്റെ ഭാഗമായുള്ള പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. ആകെ 1082 പൊലീസ് ഉദ്യോഗസ്ഥരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായിരിക്കുന്നത്. കേരളത്തിൽ നിന്ന് 10 ഉദ്യോഗസ്ഥരും  മെഡലിന് അർഹരായി. എഡിജിപി മനോജ് എബ്രഹാമിനും കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനും വിശിഷ്ട സേവനത്തിനുള്ള മെഡൽ ലഭിച്ചു.

ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ മെഡലിന് അർഹരായിരിക്കുന്നത് സിആർപിഎഫിൽ നിന്നാണ്. 171 ഉദ്യോഗസ്ഥർക്കാണ് സിആർപിഎഫിൽ നിന്ന് മെഡൽ ലഭിച്ചിരിക്കുന്നത്. കേരളത്തിൽ നിന്ന് 12 ഉദ്യോഗസ്ഥർക്കും മെഡൽ ലഭിച്ചു. വിശിഷ്ടസേവനത്തിനുള്ള മെഡൽ എഡിജിപി മനോജ് എബ്രഹാമിനും കൊച്ചി ക്രൈംബ്രാഞ്ച് എസിപി ബിജി ജോർജിനും ലഭിച്ചു. 

ഉദ്യോഗസ്ഥർക്ക് പുറമേ ഡെപ്യൂട്ടി കമ്മീഷണർ വി.യു കുര്യാക്കോസ്, എസ്.പി മുഹമ്മദ് ആരിഫ് ട്രെയിനിംഗ് വിഭാഗം ഡയറക്ടർ ടി.കെ.സുബ്രഹ്മണ്യൻ, എസ്.പി. പി.സി.സജീവൻ, എസിപി കെ കെ സജീവ്, ഡെപ്യൂട്ടി സൂപ്രണ്ട് അജയകുമാർ, വേലായുധൻ നായർ, അസിസ്റ്റൻ്റ് കമ്മീഷണർ ടി പി പ്രേമരാജൻ, ഡെപ്യൂട്ടി സൂപ്രണ്ട് അബ്ദുൾ റഹീം, അലിക്കുഞ്ഞ്, അസിസ്റ്റൻ്റ് കമ്മീഷണർ രാജു കുഞ്ചൻ വെളിക്കകത്ത്, ആംഡ് പൊലീസ് ഇൻസ്പെക്ടർ എം കെ ഹരിപ്രസാദ് എന്നിവരാണ് മെഡലിന് അർഹരായിരിക്കുന്നത്.

ജമ്മു കശ്മീർ പൊലീസിൽ നിന്ന് 125 പേരും ധീരതയ്ക്കുള്ള പൊലീസ് മെഡൽ 341 പേർക്കും ലഭിച്ചു. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ 87 പേർക്കും സ്ത്യുതർഹ സേവനത്തിനുള്ള 648 പേരും മെഡലിന് അർഹരായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News