മദ്യനയം: ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണോയെന്ന്‍ വി. എം സുധീരന്‍

മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍.

Last Updated : Sep 28, 2017, 05:13 PM IST
മദ്യനയം: ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാണോയെന്ന്‍ വി. എം സുധീരന്‍

കോഴിക്കോട്: മദ്യനയത്തില്‍ ജനങ്ങളുടെ ഹിതപരിശോധനയ്ക്ക് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാണോയെന്ന് കോണ്‍ഗ്രസ് നേതാവ് വി. എം സുധീരന്‍.

കോഴിക്കോട്, മദ്യവിരുദ്ധ ഐക്യവേദി സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു സുധീരന്‍.

മദ്യ ഉപയോഗവുമായി ബന്ധപ്പെട്ട് വ്യാജ റിപ്പോര്‍ട്ടുകളുണ്ടാക്കി മന്ത്രിമാര്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും സുധീരന്‍ ആരോപിച്ചു.

മാലിന്യവും തെരുവുനായ ശല്യവുമാണ് ടൂറിസത്തിന് വെല്ലുവിളിയാകുന്നതെന്നും യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ടൂറിസത്തെ ബാധിച്ചിരുന്നില്ലെന്നും സുധീരന്‍ സൂചിപ്പിച്ചു.

Trending News