ITI Kalamaserry: കളമശ്ശേരി ഐ.ടി.ഐ യിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു, എറണാകുളത്ത് ഇ.സി.ജി ടെക്നീഷ്യൻ

എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു ഒഴിവ്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2021, 12:01 PM IST
  • താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകണം
  • എംപ്ലോയബിലിറ്റി / സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം
  • ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത അഭിമുഖം മൂന്നിന്
ITI Kalamaserry: കളമശ്ശേരി ഐ.ടി.ഐ യിൽ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു, എറണാകുളത്ത് ഇ.സി.ജി ടെക്നീഷ്യൻ

കൊച്ചി:  കളമശ്ശേരി ഐ.ടി.ഐയിൽ വിവിധ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്മാൻ സിവിൽ തസ്തികയിലേക്ക് ബന്ധപ്പെട്ട വിഷയത്തിൽ എൻജിനീയറിങ് ഡിഗ്രിയും ഒരു വർഷത്തെ പ്രവൃത്തിപരിചയം /ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും /എൻ ടി സി യും മൂന്നു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം. ഒരു ഒഴിവ്.

അരിത്മെറ്റിക് കം ഡ്രോയിങ് തസ്തികയിലേക്ക് ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ഡിപ്ലോമ ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു ഒഴിവ്. എംപ്ലോയബിലിറ്റി / സോഷ്യൽ സ്റ്റഡീസ് തസ്തികയിലേക്ക് എംബിഎ അല്ലെങ്കിൽ ബിബിഎയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും / സോഷ്യോളജി, സോഷ്യൽ വെൽഫെയർ, എക്കണോമിക്സ് വിഷയത്തിൽ ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തിപരിചയം ഉള്ളവർക്കും അപേക്ഷിക്കാം.

Also Read: Covid19: കേരളത്തിൽ നിന്നും എത്തുന്ന വിദ്യാർത്ഥികൾക്ക് RTPCR, Vaccine Certificate നിർബന്ധമാക്കി തമിഴ്നാട് 

പ്രതിമാസ വേതനം 24000 രൂപ. താല്പര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം സെപ്റ്റംബർ രണ്ടിന് രാവിലെ 11 മണിക്ക് കളമശ്ശേരി ഐ ടി ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 – 2555505

ALSO READ : Tamil Nadu School Reopen : തമിഴ്നാട്ടിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകൾക്കും കോളേജുകൾക്കും സെപ്റ്റംബർ ഒന്ന് മുതൽ ക്ലാസ് തുടങ്ങമെന്ന് മുഖ്യമന്ത്രി MK Stalin

കൂടാതെ എറണാകുളം ജനറൽ ആശുപത്രിയിലെ ആശുപത്രി വികസന സമിതിയുടെ കീഴിൽ ഇ സി ജി ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഇ സി ജി ടെക്നീഷ്യൻ കോഴ്സാണ് യോഗ്യത. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പ് സഹിതം അപേക്ഷയുമായി സെപ്തംബർ മൂന്നിന് രാവിലെ 11 മണിക്ക് സൂപ്രണ്ടിൻ്റെ ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻ്റർവ്യൂവിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പങ്കെടുക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News