രാജി സ്വീകരിച്ചില്ല; ജേക്കബ് തോമസ്‌ മത്സരിക്കില്ല

ചാലക്കുടിയില്‍ നിന്നും മത്സരിക്കുന്നതിനായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ ജേക്കബ് തോമസ് നല്‍കിയിരുന്നു. 

Last Updated : Apr 1, 2019, 02:46 PM IST
രാജി സ്വീകരിച്ചില്ല; ജേക്കബ് തോമസ്‌ മത്സരിക്കില്ല

തിരുവനന്തപുരം: ലോക് സഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസിന് ഇക്കുറി മത്സരിക്കാന്‍ പറ്റില്ല.  ജേക്കബ് തോമസിന്‍റെ രാജി സര്‍ക്കാര്‍ സ്വീകരിക്കാത്തതിനാലാണ് അദ്ദേഹത്തിന് മത്സരിക്കാന്‍ കഴിയാത്തത്. 

ജേക്കബ് തോമസിനെ അല്ലാതെ മറ്റാരെയും സ്ഥാനാര്‍ത്ഥി ആക്കില്ലെന്നും മാത്രമല്ല മറ്റൊരു സ്ഥാനാര്‍ത്ഥിയെ ഇനി കണ്ടെത്താനാകില്ലെന്നും കിഴക്കമ്പലം ട്വന്റി ട്വന്റി കൂട്ടായ്മ വ്യക്തമാക്കി.

ചാലക്കുടിയില്‍ നിന്നും മത്സരിക്കുന്നതിനായി സര്‍വീസില്‍ നിന്നും സ്വയം വിരമിക്കുന്നതിനുള്ള അപേക്ഷ ജേക്കബ് തോമസ് നല്‍കിയിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതിയായ ഏപ്രില്‍ നാലിന് മുന്‍പ് വിരമിക്കല്‍ നടപടികള്‍ പൂര്‍ത്തിയാകാന്‍ സാധ്യതയില്ലെന്ന് സൂചനകളുണ്ടായിരുന്നു. 

ഇതിന് പിന്നാലെയാണ് ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജേക്കബ് തോമസിന് മത്സരിക്കാനാകില്ലെന്ന് കാര്യം സ്ഥിരീകരിക്കുന്നത്.

Trending News