ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉണ്ടായേക്കും; അന്വേഷണം ക്രൈം ബ്രാഞ്ചിന്

ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വൈക്കം ഡിവൈഎസ്പിയോട് ആരാഞ്ഞു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയാണ് ഉചിതമെന്നും അദ്ദേഹം നിരീക്ഷിച്ചു.

Last Updated : Sep 9, 2018, 08:07 AM IST
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റ് ഉണ്ടായേക്കും; അന്വേഷണം ക്രൈം ബ്രാഞ്ചിന്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ ലൈംഗിക പീഡനക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറാന്‍ സാദ്ധ്യത.

ഇത് സംബന്ധിച്ച് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ വൈക്കം ഡിവൈഎസ്പിയോട് ആരാഞ്ഞു. കൂടുതല്‍ തെളിവുകള്‍ ശേഖരിക്കേണ്ടതിനാല്‍ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറുകയാണ് ഉചിതമെന്നും അദ്ദേഹം നിരീക്ഷിച്ചു.

തെളിവുകള്‍ അപര്യപ്തമയതിനാല്‍ അന്വേഷണം ഇനിയും നീണ്ടേക്കുമെന്നാണ് പൊലീസ് ഭാഷ്യം. അന്വേഷണത്തിന്റെ അടുത്തനടപടികളെക്കുറിച്ച് വൈക്കം ഡിവൈഎസ്പി കെ. സുഭാഷ്‌ എസ്പി ഹരിശറുമായി ചര്‍ച്ച ചെയ്യും.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഉപവാസ സമരം ഇന്നും തുടരും.

പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും കുറുവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളുമാണ് ഹൈക്കോടതി ജംഗ്ഷനില്‍ നടക്കുന്ന ധര്‍ണ്ണയില്‍ പങ്കെടുക്കുന്നത്.

Trending News