കുട്ടികള്‍ കൂടുതല്‍ വേണം, ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ? പാലാ രൂപതയെ പിന്തുണച്ച് പി സി ജോര്‍ജ്

  ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ  എന്ന ചോദ്യവുമായി   ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ് (P C George). 

Written by - Zee Malayalam News Desk | Last Updated : Jul 27, 2021, 07:36 PM IST
  • ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ എന്ന ചോദ്യവുമായി ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ്
  • കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സീറോ മലബാര്‍, പാലാ രൂപതയുടെ നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.
കുട്ടികള്‍  കൂടുതല്‍ വേണം, ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ?  പാലാ  രൂപതയെ പിന്തുണച്ച് പി സി ജോര്‍ജ്

പൂഞ്ഞാര്‍:  ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ  എന്ന ചോദ്യവുമായി   ജനപക്ഷം നേതാവും മുന്‍ എം.എല്‍.എയുമായ പി സി ജോര്‍ജ് (P C George). 

കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്ക് കൂടുതല്‍ ആനുകൂല്യം പ്രഖ്യാപിച്ച് രംഗത്തെത്തിയ സീറോ മലബാര്‍, പാലാ രൂപതയുടെ  (Pala Diocese) നടപടിയെ അദ്ദേഹം സ്വാഗതം ചെയ്തു.

"ക്രിസ്ത്യാനിയുടെ എണ്ണം കുറവാ.... അച്ചന്‍മാരാകാനൊന്നും ഇപ്പോള്‍ ആളില്ല. സിസ്റ്റര്‍മാരാകാനും ആളെ കിട്ടാനില്ല. എല്ലാവരും "നാമൊന്ന് നമുക്കൊന്ന്" എന്ന് പറഞ്ഞ് നടക്കുകയാണ്, പിള്ളേര് കൂടുതല്‍ വേണമെന്നാ എന്‍റെ അഭിപ്രായം.  പള്ളിയും മഠവുമൊക്കെ പൂട്ടിപ്പോകാന്‍ പറ്റുമോ. ക്രിസ്ത്യാനിയും ഹിന്ദുവും മാത്രം ഈ ജനസംഖ്യ നിയന്ത്രിച്ചാല്‍ മതിയോ?  നിയന്ത്രിക്കുകയാണെങ്കില്‍ എല്ലാവരും നിയന്ത്രിക്കണം", പി.സി. ജോര്‍ജ് പറഞ്ഞു.  

അസം,  ഉത്തര്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍  ജനസംഖ്യാ നിയന്ത്രണത്തിനുള്ള നടപടികള്‍  "മതാടിസ്ഥാനത്തിലല്ല" എന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ കുട്ടികളുണ്ടായാല്‍ കൂടുതല്‍ ആനുകൂല്യങ്ങളെന്ന വാഗ്ദാനവുമായി കഴിഞ്ഞ ദിവസമാണ്  സീറോ മലബാര്‍  പാലാ രൂപത രംഗത്തെത്തയത്.  കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക്  പഠന, ചികിത്സാ, ധന സഹായങ്ങളാണ്  പാലാ രൂപത  പ്രഖ്യാപിച്ചിരിക്കുന്നത്.

2000ത്തിന് ശേഷം വിവാഹിതരായവര്‍ക്കാണ്  ആനുകൂല്യങ്ങള്‍ ലഭിക്കുക.  അഞ്ചു കുട്ടികളില്‍ കൂടുതല്‍ ഉള്ള കുടുംബത്തിന് 1500 രൂപ വീതം   പ്രതിമാസ  സാമ്പത്തിക സഹായം നല്‍കുമെന്നും രൂപത പ്രഖ്യാപിച്ചിട്ടുണ്ട്.  
 
ഒരു കുടുംബത്തില്‍ നാലാമതായും തുടര്‍ന്നും ജനിക്കുന്ന കുട്ടികള്‍ക്ക് പാലയിലെ സെന്‍റ്  ജോസഫ് കോളേജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിക്കാന്‍ സഭ സൗകര്യമൊരുക്കും.  കൂടാതെ, ഒരു കുടുംബത്തില്‍ നാല് മുതലുള്ള കുട്ടികളുടെ ജനനവുമായി ബന്ധപ്പെട്ട ആശുപത്രി സൗകര്യങ്ങള്‍ മാര്‍ സ്ലീവ മെഡിസിറ്റി പാലാ സൗജന്യമായി നല്‍കും.

പാലാ രൂപതയുടെ ഔദ്യോഗിക പേജില്‍ വന്ന പോസ്റ്റിലാണ്  ഇക്കാര്യങ്ങള്‍ പറയുന്നത്. പാലാ രൂപതയുടെ കുടുംബ വര്‍ഷം 2021 ന്‍റെ ഭാഗമായാണ് പദ്ധതികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.   

Also Read: കുട്ടികള്‍ നാലെങ്കില്‍ സാമ്പത്തിക സഹായം, പഠനം , ചികിത്സാ സൗകര്യം ...!! വാഗ്ദാനങ്ങളുടെ പെരുമഴയുമായി പാലാ രൂപത, വിമര്‍ശിച്ച് സംവിധായകന്‍ ജിയോ ബേബി

എന്നാല്‍,  പാലാ രൂപതയുടെ നിലപാടിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.   ജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതനുസരിച്ച് ഭൂമിയുടെ വിസ്തീര്‍ണ്ണം  വര്‍ധിക്കുമോ? എന്ന് ചോദിച്ചവര്‍ ഏറെ.....!!

എന്നാല്‍, വിവാദങ്ങള്‍ക്ക് പിന്നാലെ  ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച സീറോ മലബാര്‍ പാലാ രൂപതയുടെ തീരുമാനം ഉറച്ചതെന്ന് പറഞ്ഞ് മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് രംഗത്തെത്തി. തീരുമാനം ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു.

 

Trending News