Jaundice Death: വേങ്ങൂരിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് ഇതുവരെ മരിച്ചത് മൂന്ന് പേർ

Vengoor Panchayat: വേങ്ങൂർ പ‍ഞ്ചായത്തിൽ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി. ജല അതോറിറ്റിയുടെ വെള്ളം കുടിക്കാൻ ഉപയോ​ഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ 240ഓളം പേർക്ക് മഞ്ഞപ്പിത്തം ബാധിച്ചിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 13, 2024, 07:44 PM IST
  • ​മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഞ്ജന
  • 75 ദിവസത്തോളം ചികിത്സയിലായിരുന്ന അഞ്ജന ശനിയാഴ്ചയാണ് മരിച്ചത്
Jaundice Death: വേങ്ങൂരിൽ വീണ്ടും മഞ്ഞപ്പിത്തം ബാധിച്ച് മരണം; വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് ഇതുവരെ മരിച്ചത് മൂന്ന് പേർ

കൊച്ചി: മഞ്ഞപ്പിത്തം ബാധിച്ച് ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേങ്ങൂർ കൈപ്പിള്ളി പുതുശ്ശേരി വീട്ടിൽ അഞ്ജന ചന്ദ്രൻ (28) ആണ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. ഇതോടെ വേങ്ങൂർ പഞ്ചായത്തിൽ മാത്രം മഞ്ഞപ്പിത്തം ബാധിച്ച് മൂന്ന് മരണം സ്ഥിരീകരിച്ചു.

മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ 75 ദിവസത്തിലധികമായി ​ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു അഞ്ജന. അഞ്ജനയടക്കം മൂന്ന് പേർ ​ഗുരുതരാവസ്ഥയിൽ ജില്ലയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയായിരുന്നു. സർക്കാർ സഹായം ലഭിക്കാത്തതിനെ തുടർന്ന് നാട്ടുകാരിൽ നിന്ന് ഉൾപ്പെടെ ധനസമാഹരണം നടത്തിയാണ് ഇവരുടെ ചികിത്സക്കായുള്ള പണം സ്വരൂപിച്ചത്.

ALSO READ: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒരാളെ കാണാതായി; മാലിന്യക്കൂമ്പാരത്തിൽ കുടുങ്ങിയെന്ന് സംശയം, രക്ഷാപ്രവർത്തനം തുടരുന്നു

ജല അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിച്ചതിനെ തുടർന്ന് വേങ്ങൂർ, മുടക്കുഴ പഞ്ചായത്തുകളിലെ 240ഓളം പേർക്ക് മഞ്ഞപ്പിത്തബാധ സ്ഥിരീകരിച്ചിരുന്നു. മരിച്ച അഞ്ജനയുടെ ഭർത്താവ്, ഭർതൃസഹോദരൻ എന്നിവർക്കും മഞ്ഞപ്പിത്തം ബാധിച്ചിരുന്നു. ഇവരും ചികിത്സയിലായിരുന്നു. ശ്രീകാന്ത് ആണ് അഞ്ജനയുടെ ഭർത്താവ്. പിതാവ്: ചന്ദ്രൻ. മാതാവ്: ശോഭ ചന്ദ്രൻ. സഹോദരി: ശ്രീലക്ഷ്മി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News