ഉയര്‍ന്ന വാടകയും സംരംഭകരുടെ പിന്മാറ്റവും; അടച്ചുപൂട്ടാനൊരുങ്ങി മഹിളാ മാള്‍!

മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് അഞ്ചു മന്ത്രിമാരും ചേര്‍ന്നാണ് മഹിളാ മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അടച്ചുപൂട്ടല്‍ തീരുമാനം വന്നതോടെ മഹിളാമാളില്‍ കച്ചവടം തുടങ്ങിയ നിരവധി സ്ത്രീകള്‍ കടക്കെണിയിലായി. 

Last Updated : Aug 23, 2020, 01:59 PM IST
  • ഉയര്‍ന്ന വാടകയ്ക്ക് പുറമെ നടത്തിപ്പുകാരുടെ ശ്രദ്ധയില്ലായ്മയുമാണ് മാള്‍ പൂട്ടാന്‍ കാരണമെന്നാണ് സംരംഭകര്‍ പറയുന്നത്.
  • മാര്‍ച്ച് മാസത്തില്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാള്‍ ഇതുവരെ തുറന്നിട്ടില്ല. ജൂണ്‍ ആദ്യ വാരം മറ്റ് മാളുകള്‍ തുറന്നെങ്കിലും മഹിളാ മാള്‍ തുറന്നിരുന്നില്ല.
ഉയര്‍ന്ന വാടകയും സംരംഭകരുടെ പിന്മാറ്റവും; അടച്ചുപൂട്ടാനൊരുങ്ങി മഹിളാ മാള്‍!

രാജ്യത്തെ ആദ്യ വനിതാ മാളായ 'മഹിളാമാള്‍' അടച്ചുപൂട്ടാന്‍ തീരുമാനം. കച്ചവടം ഇല്ലാതാതോടെ സംരംഭകര്‍ കൂട്ടത്തോടെ പിന്മാറി, വന്‍ വാടക കുടിശ്ശിക എന്നിവയാണ് അടച്ചുപൂട്ടല്‍ തീരുമാനത്തിന്റെ പ്രധാന കാരണങ്ങള്‍. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 2018 നവംബര്‍ 24നാണ് കോഴിക്കോട് മഹിളാമാള്‍ ഉദ്ഘാടനം ചെയ്തത്. 

മുഖ്യമന്ത്രി 'കുമ്പിടി'യെ പോലെ പെരുമാറുകയാണെന്ന് കെ സുരേന്ദ്രന്‍!

മുഖ്യമന്ത്രി പിണറായി വിജയനും (Pinarayi Vijayan) മറ്റ് അഞ്ചു മന്ത്രിമാരും ചേര്‍ന്നാണ് മഹിളാ മാളിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. അടച്ചുപൂട്ടല്‍ തീരുമാനം വന്നതോടെ മഹിളാമാളില്‍ കച്ചവടം തുടങ്ങിയ നിരവധി സ്ത്രീകള്‍ കടക്കെണിയിലായി. യൂണിറ്റി കുടുംബശ്രീയുടെ നേതൃത്വത്തില്‍ തുടങ്ങിയ മാളില്‍ ആറു നിലകളിലായി 79 കടമുറികളാണുള്ളത്.

അവിശ്വാസ പ്രമേയം;യുഡിഎഫ് നിലപാട് വ്യക്തമാക്കി;ഇനി തീരുമാനം ജോസ് കെ മാണിയുടേത്

കുടുംബശ്രീ ജില്ലാ മിഷന്‍റെയും കോര്‍പ്പറേഷന്‍റെയും സഹകരണത്തോടെ പത്ത് സ്ത്രീകള്‍ ചേര്‍ന്നാണ് മാള്‍ ആരംഭിച്ചത്. മാള്‍ തുടങ്ങി നാലോ അഞ്ചോ മാസം മെച്ചപ്പെട്ട കച്ചവടമായിരുന്നു. എന്നാല്‍, ക്രമേണ അത് കുറയുകയും പലരും കടകള്‍ തുറക്കാതെയാകുകയും ചെയ്തു. മാര്‍ച്ച് മാസത്തില്‍ ലോക്ക്ഡൌണിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ മാള്‍ ഇതുവരെ തുറന്നിട്ടില്ല.

ബീവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യവില്‍പ്പന കുത്തനെ കുറഞ്ഞു;കുരുക്കായത് ആപ്പ്

ജൂണ്‍ ആദ്യ വാരം മറ്റ് മാളുകള്‍ തുറന്നെങ്കിലും മഹിളാ മാള്‍ തുറന്നിരുന്നില്ല. ഒരാഴ്ച മുന്‍പാണ് മാള്‍ അടച്ചുപൂട്ടാന്‍ തീരുമാനിച്ചത്. മുപ്പത് ദിവസത്തിനകം കട ഒഴിവാക്കണമെന്ന് കാണിച്ച് സംരംഭകര്‍ കുടുംബശ്രീയ്ക്ക് നോട്ടീസ് നല്‍കി.   79 കച്ചവടക്കാരായ സ്ത്രീകളില്‍ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. മാസങ്ങളായി അടഞ്ഞുകിടക്കുന്നതിനാല്‍ പലരുടെയും സാധനങ്ങള്‍ നശിച്ചു തുടങ്ങി.

മുഖ്യമന്ത്രിയുടെ രാജി ആവശ്യം;ഉപവാസ സമരവുമായി സുരേന്ദ്രന്‍!

ഉയര്‍ന്ന വാടകയ്ക്ക് പുറമെ നടത്തിപ്പുകാരുടെ ശ്രദ്ധയില്ലായ്മയുമാണ് മാള്‍ പൂട്ടാന്‍ കാരണമെന്നാണ് സംരംഭകര്‍ പറയുന്നത്. എന്നാല്‍, സംരംഭകര്‍ വാടക കുടിശ്ശിക നല്‍കാന്‍ തയറാകാത്തതാണ് മാള്‍ പൂട്ടാന്‍ കാരണമെന്നാണ് യൂണിറ്റി കുടുംബശ്രീ ഗ്രൂപ്പിന്റെ വിശദീകരണം. 

Trending News