പെരുമ്പാവൂര്‍: പ്രധാന മന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവർ ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ കാണാൻ എത്തുമെന്ന വാർത്തകൾക്കിടെ രാജേശ്വരിയെ ആശുപത്രിയിൽ സന്ദർശിക്കാൻ എത്തുന്നവരെ നിയന്ത്രിക്കണമെന്ന് പെരുമ്പാവൂര്‍ ജനറല്‍ ഹോസ്പിറ്റല്‍ സൂപ്രണ്ട് പറഞ്ഞു.രാജേശ്വരിക്ക് മാനസിക സമ്മർദം നിയന്ത്രിക്കാനാവുന്നില്ലെന്ന് ചികത്സിക്കുന്ന ഡോക്ടറും ആശുപത്രി സൂപ്രണ്ടുംപറഞ്ഞു .കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി രാഷ്ട്രീയ, സാമൂഹിക, കലാരംഗങ്ങൡ നിന്നുള്ള നിരവധി പേരാണ് ജിഷയുടെ അമ്മയെ സന്ദര്‍ശിച്ചത്.
രാജേശ്വരിക്ക് ഇതുവരെ സാഹചര്യത്തോട് പൊരുത്തപ്പെടാനായിട്ടില്ല. അലമുറയിട്ട് കരയുകയാണ് അവര്‍. സന്ദര്‍ശകരുടെ എണ്ണം കൂടുമ്പോള്‍ മാനസിക വിഷമവും വര്‍ധിക്കും.ഈയവസരത്തില്‍ അവര്‍ക്കുവേണ്ടത് വിശ്രമമാണെന്നും ഡോക്ടര്‍ അറിയിച്ചു. ജിഷ കൊല്ലപ്പെട്ട അന്ന് രാത്രിയില്‍ മോഹാലസ്യപ്പെട്ടു വീണതാണ് അമ്മയായ രാജേശ്വരി.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്, അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, സുരേഷ് ഗോപി എംപി, ഇന്നസെന്റ് എംപി, സിനിമ താരങ്ങളായ ജയറാം, സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടങ്ങിയവര്‍ ജിഷയുടെ മാതവിനെ സന്ദര്‍ശിച്ചിരുന്നു.രാജേശ്വരിയെ സന്ദർശിച്ച സ്ഥലം എം .എൽ .എ സാജു പോളിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് അവർ ഉയർത്തിയത്