Trivandrum: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് പരസ്യ (അച്ചടി) വിഭാഗത്തിൽ ഗ്രാഫിക് ഡിസൈനർമാരുടെ താത്കാലിക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാർഥികൾ ബിരുദധാരികളും ഡി.ടി.പി.യിലും ഗ്രാഫിക് ഡിസൈനിങ്ങിലും പ്രാവീണ്യമുള്ളവരുമായിരിക്കണം. ഇല്ലസ്‌ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിൽ പ്രവൃത്തിപരിചയം അഭികാമ്യം.
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റയും പ്രവൃത്തിപരിചയ സാക്ഷ്യപത്രവും സഹിതമുള്ള അപേക്ഷ ജൂൺ 30നുമുമ്പ് prdcomputerroom@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയയ്ക്കണം.
ALSO READ: IB & RAW Jobs, Recruitment : രഹസ്യാന്വേഷണ വിഭാഗത്തിൽ എങ്ങിനെ ജോലി നേടാം,എങ്ങിനെ തയ്യറെടുക്കണം
ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) യുടെ കൊല്ലം ആയിരംതെങ്ങ് ഗവൺമെന്റ് ഫിഷ്ഫാം പി.എം.എം.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മൂന്ന് ഒഴിവുകളുണ്ട്.
ഫിഷറീസ് സയൻസിലുള്ള എം.എഫ്.എസ്.സി (FGB/Aquaculture) ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ അനിമൽ സയൻസിലുള്ള ബിരുദാനന്തര ബിരുദവും അക്വാകൾച്ചർ & ഫിഷ് ബ്രീഡിംഗിലുള്ള രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും ആണ് യോഗ്യത.
ALSO READ: Jobs News: സ്ത്രീകൾക്ക് മികച്ച തൊഴിൽ അവസരം, ജോയിൻ ചെയ്യുമ്പോൾ തന്നെ 50000 രൂപ ലഭിക്കും
വിശദമായ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പുകൾ എന്നിവ സഹിതം അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷകൾ aquaculturekerala@yahoo.co.in ലേക്കും അയയ്ക്കാം. അപേക്ഷകൾ ജൂലൈ അഞ്ചിനകം എക്‌സിക്യൂട്ടീവ് ഡയറക്ടർ, ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്), റ്റി.സി 15/1494, റീജ, മിൻചിൻ റോഡ്, തൈക്കാട്.പി.ഒ, തിരുവനന്തപുരം-695014 എന്ന വിലാസത്തിൽ ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2322410.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...