തിരുവനന്തപുരം: സർക്കാർ ഡോക്ടർമാരുടെ പെൻഷൻ പ്രായം ഉയർത്തിയ നടപടിയിൽ പ്രതിഷേധിച്ചു 19ന് രാവിലെ എട്ടു മുതൽ 20ന് രാവിലെ എട്ടുവരെ ജൂനിയർ ഡോക്ടർമാർ പണിമുടക്കും.
അതുകൂടാതെ, ആവശ്യം സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കിൽ 23 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും.
പിജി വിദ്യാർഥികളുടെയും ഹൗസ് സർജൻമാരുടെയും സംഘടനകൾ ചേർന്നു രൂപീകരിച്ച മെഡിക്കോസ് ജോയിന്റ് ആക്‌ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിലാണു സമരം.
പലതവണ പ്രതിഷേധ പരിപാടികൾ നടത്തിയിട്ടും പ്രശ്നം സർക്കാർ ഗൗരവമായി കാണുന്നില്ലെന്ന് ആരോപിച്ചാണു പണിമുടക്ക്. അത്യാഹിത വിഭാഗത്തെ ബാധിക്കാത്ത തരത്തിലാണു സമരം. അനിശ്ചിതകാല പണിമുടക്കിലും നടപടിയുണ്ടായില്ലെങ്കിൽ അത്യാഹിത വിഭാഗത്തിലേക്കുകൂടി പണിമുടക്കു വ്യാപിപ്പിക്കാനാണു തീരുമാനം.