K Fon Internet Connection: 299 രൂപക്ക് 3000 ജിബി ഡാറ്റ, എങ്ങനെ എടുക്കാം കെ-ഫോൺ കണക്ഷൻ

20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Jun 6, 2023, 04:43 PM IST
  • കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് പദ്ധതിയുടെ കണക്കുകൂട്ടല്‍
  • 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും
  • എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും കെ ഫോണ്‍ കണക്ഷന് വേണ്ടി അപേക്ഷിക്കാം
K Fon Internet Connection: 299 രൂപക്ക് 3000 ജിബി ഡാറ്റ, എങ്ങനെ എടുക്കാം കെ-ഫോൺ കണക്ഷൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻറെ പുതിയ ഇന്റര്‍നെറ്റ് സേവനം കേരളാ ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക് ( കെ ഫോണ്‍ ) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ 75 ലക്ഷം കുടുംബങ്ങളിലും ഇന്റര്‍നെറ്റ് സേവനം നല്‍കാമെന്നാണ് പദ്ധതിയുടെ കണക്കുകൂട്ടല്‍. 20 ലക്ഷത്തോളം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായി കെഫോണ്‍ വഴി ഇന്റര്‍നെറ്റ് ലഭിക്കും. 

ആര്‍ക്കെല്ലാം ?

എല്ലാ വിഭാഗത്തില്‍ പെട്ടവര്‍ക്കും കെ ഫോണ്‍ കണക്ഷന് വേണ്ടി അപേക്ഷിക്കാം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 14,000 വീടുകളിലും 30,000ത്തില്‍പരം സര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാകും കെഫോണിന്റെ ഇന്റര്‍നെറ്റ് സേവനം ലഭ്യമാവുക. ഇവര്‍ക്കെല്ലാം സൗജന്യമായാണ് കണക്ഷന്‍.ഒരു നിയമസഭാ മണ്ഡലത്തിലെ നൂറു വീടുകള്‍ എന്ന നിലയിലാണ് കെഫോണ്‍ കണക്ഷന്‍ ആദ്യം നൽകുന്നത്.

 18,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 9,000 ല്‍പരം വീടുകളിലും പട്ടികയനുസരിച്ച് ആദ്യ ഘട്ടത്തില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞു.40 ലക്ഷത്തോളം ഇന്റര്‍നെറ്റ് കണക്ഷനുകള്‍ നല്‍കാന്‍ പര്യാപ്തമായ ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇതിനോടകം കെഫോണ്‍ സജ്ജീകരിച്ചിട്ടുണ്ട്. നിലവിലെ വിവരങ്ങൾ പ്രകാരം 20 എം.ബി.പി.എസ് മുതലുള്ള വേഗതയില്‍ ഉപഭോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഉപയോഗിക്കാം. ആവശ്യാനുസരണം വേഗത വര്‍ധിപ്പിക്കാനും സാധിക്കും.

എങ്ങനെ അപേക്ഷിക്കാം ?

വിവിധ മേഖലകളിലായി പ്രവര്‍ത്തിക്കുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ വഴിയും കണക്ഷനുകള്‍ വാങ്ങാനാവും, കേരളാ വിഷനാണ് ഇതിൻറെ സംസ്ഥാനത്തെ പ്രധാന നടത്തിപ്പ്.കെഫോണ്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി കെഫോണ്‍ വരിക്കാരാകാന്‍ സാധിക്കും. നിങ്ങൾക്ക് പ്ലേസ്റ്റോറിലും ആപ്പ്സ്റ്റോറിലും ആപ്ലിക്കേഷന്‍ ലഭ്യമാണ്. കെവൈസി മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കിയതിന് ശേഷം മാത്രമേ കണക്ഷന്‍ ലഭിക്കുകയുള്ളൂ. 18 വയസ് പ്രായമായവരുടെ പേരില്‍ വേണം അക്കൗണ്ട് തുടങ്ങാന്‍. കണക്ഷനുവേണ്ടി അടുത്തുള്ള കേബിള്‍ ടിവി ഓപ്പറേറ്ററുമായും ബന്ധപ്പെടാം.

നിലവില്‍  മുന്‍ഗണനാ ക്രമം അനുസരിച്ചാവും കണക്ഷനുകള്‍ നല്‍കുക ഇതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പട്ടികകൾ സമർപ്പിച്ചിട്ടുണ്ട്. സാധാരണ നിലയ്ക്ക് രണ്ട് ദിവസം മുതല്‍ ഒരാഴ്ചവരെ സമയത്തിനുള്ളില്‍ കണക്ഷനുകള്‍ ലഭിക്കും. എന്തായാലും കേബിള്‍ ഓപ്പറേറ്ററുമായോ, കേ ഫോണ്‍ അധികൃതരുമായോ ബന്ധപ്പെട്ട് വിവരങ്ങള്‍ അന്വേഷിക്കുക.

പ്ലാനുകൾ

നിലവിൽ എല്ലാ കെഫോൺ പ്ലാനുകളും ആറ് മാസത്തേക്ക് അഡ്വാൻസായാണുള്ളത് 299 രൂപ മുതലുള്ള പ്ലാനുകൾ നിങ്ങൾക്ക് ലഭ്യമാണ്. 299 രൂപക്ക് 3000 ജിബി ഡാറ്റയാണ് ലഭിക്കുന്നത്. 180 ദിവസമാണ് ഇതിൻറെ വാലിഡിറ്റി. ആറ് മാസത്തേക്ക് ജിഎസ്ടി അടക്കം 1794 രൂപയാണ് നൽകേണ്ടത്. പ്ലാനിൻറെ വേഗത 20mb ആയിരിക്കും.ഇതിൽ ഏറ്റവും കൂടിയ പ്ലാൻ 1249 രൂപയുടേതാണ് 5000 ജിബി ഡാറ്റ 180 ദിവസത്തേക്കാണ് ലഭിക്കുന്നത് 259 Mb/second ആണ് വേഗത. ആറ് മാസത്തേക്് 7494 രൂപയാണ് അടക്കേണ്ടത്, മറ്റ് വിശദമായ് പ്ലാൻ ഒപ്പം ചേർക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News