വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത ആർഡേനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

രാജ്യത്ത് കോവിഡ് വ്യാപനം ഒഴിവാക്കാനായതാണ് സർക്കാരിന്റെ പ്രധാന നേട്ടമായി തിരഞ്ഞെടുപ്പ് വേദികളിൽ ജസീന്ത (Jacinda Ardern) മുന്നോട്ടുവച്ചത്.    

Last Updated : Oct 18, 2020, 04:14 PM IST
  • കൊറണ മഹാമാരിയെ പിടിച്ചുകെട്ടിയും വംശീയതയയ്ക്കെതിരെ ശബ്ദമുയർത്തിയുമാണ് ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയത്.
  • 1996 ന് ശേഷം ന്യൂസിലാന്റിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം സ്വന്തമാക്കുന്നത്.
വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത ആർഡേനെ അഭിനന്ദിച്ച് ആരോഗ്യമന്ത്രി

തിരുവനന്തപുരം: വീണ്ടും പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത ജസീന്ത ആർഡേനെ (Jacinda Ardern) അഭിനന്ദിച്ച് ആരോഗ്യമന്ത്രി കെ. കെ. ശൈലജ.  ട്വിറ്ററിലൂടെയാണ് മന്ത്രി തന്റെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. 

പുതിയ തുടക്കത്തിന് എല്ലാ ആശംസകളും  നേരുന്നുവെന്നും കോവിഡിനെ (Covid19) നിങ്ങൾ ഫലപ്രദമായി നേരിട്ടതിൽ സന്തോഷമുണ്ടെന്നും വനിതാ നേതാക്കൾ എങ്ങനെയാണ് വെല്ലുവിളികളെ അതിജീവിക്കുന്നതെന്ന് ലോകത്തിന് കാണിച്ചുകൊടുത്തത്തിന് നന്ദിയെന്നും കെ. കെ. ശൈലജ കുറിച്ചു.  

 

 

Also read: Covid19 പ്രതിരോധത്തിൽ കേരളത്തിന് വീഴ്ച; രൂക്ഷ വിമർശനവുമായി കേന്ദ്ര ആരോഗ്യമന്ത്രി

കൊറണ (Corona Virus)  മഹാമാരിയെ പിടിച്ചുകെട്ടിയും വംശീയതയയ്ക്കെതിരെ ശബ്ദമുയർത്തിയുമാണ് ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയത്.  1996 ന് ശേഷം ന്യൂസിലാന്റിൽ ആദ്യമായാണ് ഒരു കക്ഷി വ്യക്തമായ ഭൂരിപക്ഷം  സ്വന്തമാക്കുന്നത്.   ഇതുവരെ കൂട്ടുകക്ഷി മുന്നണികളാണ് രാജ്യം ഭരിച്ചിരുന്നത്.  മാത്രമല്ല 1946 ന് ശേഷം ആദ്യമായാണ് ലേബർ പാർട്ടി ഇത്രയും നല്ലൊരു പ്രകടനം നടത്തിയത്. 

രാജ്യത്ത് കോവിഡ് വ്യാപനം ഒഴിവാക്കാനായതാണ് സർക്കാരിന്റെ പ്രധാന നേട്ടമായി തിരഞ്ഞെടുപ്പ് വേദികളിൽ ജസീന്ത (Jacinda Ardern) മുന്നോട്ടുവച്ചത്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

Trending News