കെ - റെയിൽ വിനാശകരമെന്ന് പ്രശാന്ത് ഭൂഷൺ; അദാനിയുടെ തുറമുഖം ലഹരിക്കടത്തിന്റെ കേന്ദ്രമെന്നും വിമർശനം

കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണ് കെ-റെയിൽ എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു

Written by - Zee Malayalam News Desk | Last Updated : Jul 17, 2022, 06:43 PM IST
  • പഠനങ്ങൾ നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്
  • കെ-റെയിൽ പദ്ധതി ഭൂ മാഫിയയെ സഹായിക്കാൻ വേണ്ടിയുള്ളതാണ്
  • കെ റെയിൽ കേരളത്തെ തകർക്കുമെന്നും പ്രശാന്ത് ഭൂഷൺ
കെ - റെയിൽ വിനാശകരമെന്ന് പ്രശാന്ത് ഭൂഷൺ; അദാനിയുടെ തുറമുഖം ലഹരിക്കടത്തിന്റെ കേന്ദ്രമെന്നും വിമർശനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ അഭിമാന പദ്ധതിയായി പിണറായി സർക്കാർ അവതരിപ്പിക്കുന്ന കെ- റെയിൽ പദ്ധതി വിനാശകരമെന്ന് മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. സാമൂഹിക സാമ്പത്തികാഘാത പഠനങ്ങൾ പോലും നടത്താതെയാണ് പദ്ധതിയുമായി സർക്കാർ മുന്നോട്ട് പോകുന്നത്. കേരളത്തിലുടനീളം ആയിരക്കണക്കിന് ജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന പദ്ധതിയാണ് കെ-റെയിൽ എന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു. തിരുവനന്തപുരത്ത് പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

സർക്കാർ നടത്തുന്ന കെ-റെയിൽ പദ്ധതി ഭൂ മാഫിയയെ സഹായിക്കാൻ വേണ്ടിയുള്ളതാണ്. അടിസ്ഥാനപഠനം പോലും നടത്താതെ കേരളത്തിൽ നടത്തുന്ന പദ്ധതി ജനങ്ങളെ പ്രതികൂലമായി ബാധിക്കും. കെ റെയിൽ കേരളത്തെ തകർക്കുമെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു.

അടിസ്ഥാന പഠനങ്ങൾ പോലും നടത്താതെ സർക്കാർ മുന്നോട്ട് പോകുന്ന പദ്ധതിയിൽ നിന്ന് സംസ്ഥാനത്തിന് ഒരു ഘട്ടത്തിൽ തിരിച്ചടി നേരിടേണ്ടി വരും. അതിനാൽ, ഇതിൽ നിന്ന് പിന്മാറാനാണ് ശ്രമിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അദാനിയുടെ മുദ്ര തുറമുഖം ലഹരി കടത്തിന്റെ കേന്ദ്രമാണ്. കേന്ദ്രസർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചില്ല. അദാനിയെ സഹായിക്കുന്ന നിലപാടാണ് നരേന്ദ്രമോദി ചെയ്യുന്നതെന്നും പ്രശാന്ത് ഭൂഷൺ വ്യക്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News