മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കണം; വികസനത്തിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന വാ​ഗ്ദാനം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വി മുരളീധരൻ

വി.എസ് അച്യുതാനന്ദന്റെ കാലത്ത് കുടിയിറക്കപ്പെട്ട മൂലംപള്ളിയിലെ ജനങ്ങളുടെ  കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

Written by - രജീഷ് നരിക്കുനി | Last Updated : Apr 2, 2022, 02:00 PM IST
  • വികസനത്തിന്റെ പേരിൽ ആരെയും കുടിയിറക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്
  • അത് ജനങ്ങളെ ബോധ്യപ്പെടുത്തണം
  • മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാൻ ജനങ്ങളെ കുടിയിറക്കുകയാണ് ചെയ്യുന്നത്
  • കണ്ണീരിൻ്റെ കഥകൾ മുഖ്യമന്ത്രി കേൾക്കുന്നില്ലെന്നും വി മുരളീധരൻ പറഞ്ഞു
മുഖ്യമന്ത്രി ജനങ്ങളോട് സംസാരിക്കണം; വികസനത്തിന്റെ പേരിൽ ആരെയും കുടിയിറക്കില്ലെന്ന വാ​ഗ്ദാനം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വി മുരളീധരൻ

തിരുവനന്തപുരം: അപ്പർ ക്ലാസ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പകരം കെ റെയിലിനായി കുടിയിറക്കപ്പെടുന പാവപ്പെട്ട ജനങ്ങളുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾ വന്നപ്പോൾ സിപിഎം സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വി.എസ് അച്യുതാനന്ദന്റെ കാലത്ത് കുടിയിറക്കപ്പെട്ട മൂലംപള്ളിയിലെ ജനങ്ങളുടെ  കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

വികസനത്തിന്റെ പേരിൽ ആരെയും കുടിയിറക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാൻ ജനങ്ങളെ കുടിയിറക്കുകയാണ് ചെയ്യുന്നത്. കണ്ണീരിൻ്റെ കഥകൾ മുഖ്യമന്ത്രി കേൾക്കുന്നില്ല. ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടു വിചാരം ഉണ്ടാക്കുന്നതാണ്  ജനങ്ങളുടെ ആശങ്കകൾ.

സ്ഥലം നഷ്ടമാകുന്നവർക്ക് നാലിരട്ടി വില കിട്ടിയാലും പകരം ഭൂമി കിട്ടാത്തവരാണ് പലരും. ബഫർ സോൺ സംബന്ധിച്ചും ആശയക്കുഴപ്പം നിലനിൽക്കുകയാണ്. മുഖ്യമന്ത്രി പൗരപ്രമുഖരുമായി സംവദിക്കുന്നതിന് പകരം കുടിയിറക്ക് ഭീഷണി നേരിടുന്ന ജനങ്ങളുമായി സംവദിക്കണം. അവരുടെ അഭിപ്രായങ്ങൾ കേട്ട് തുടർനടപടികൾ തീരുമാനിക്കണമെന്നും മുരളീധരൻ പറഞ്ഞു.

ഗെയിൽ പദ്ധതി വന്നപ്പോൾ ആരാണ് എതിർത്തതെന്ന് മുഖ്യമന്ത്രി പറയണം. ശീതീകരിച്ച മുറിയിലെ അവരുടെ പാർട്ടിയാണ് അന്ന് അതിനെ എതിർത്തിരുന്നത്. ഇപ്പോൾ സുപ്രീം കോടതി വിധി അനുകൂലം എന്നാണ് സർക്കാർ പറയുന്നത്. എന്നാൽ സമൂഹിക ആഘാത പഠനത്തിന് തറകല്ല് ഇടാനുള്ള അനുവാദം നൽകിയിട്ടില്ല. കെ റെയിലിനെക്കുറിച്ചുള്ള സിപിഎമ്മിന്റെ നയം എന്താണ് എന്ന് പാർട്ടി കോൺഗ്രസ് ചർച്ച ചെയ്യട്ടെ. സാമൂഹിക ആഘാത പഠനത്തിന്റെ പേരിൽ എന്തുകൊണ്ട് ബാങ്ക് വായ്പകൾ നിഷേധിക്കുന്നു. കല്ലിടൽ നടപടികൾ ഉണ്ടായതുകൊണ്ടാണ് അത്. സംസ്ഥാന സർക്കാരിന്റെ പല മന്ത്രിമാരും ജനങ്ങളെ കബളിപ്പിക്കാനുള്ള കാര്യങ്ങളാണ് പറയുന്നതെന്നും മുരളീധരൻ ആരോപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News