തിരുവനന്തപുരം: കേരളം മറ്റു ചില സംസ്ഥാനങ്ങളെ അപേക്ഷിച്ച് ജീവിതനിലവാര സൂചികയിൽ മുന്നിലായത് അഞ്ചു വർഷത്തെ പിണറായി ഭരണം കൊണ്ടല്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. ക്രമസമാധാനം, ആരോഗ്യരംഗം തുടങ്ങി പലതിലും കഴിഞ്ഞ അഞ്ചുവർഷത്തിൽ കേരളം പിന്നോട്ടു പോയി. അക്കാര്യമാണ് യു .പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയതെന്ന് വി. മുരളീധരൻ പറഞ്ഞു.
ക്രമസമാധാന രംഗത്ത് കഴിഞ്ഞ അഞ്ചു വർഷം കേരളം മികച്ച നിലവാരം പുലർത്തി എന്ന് കോൺഗ്രസിനും വി.ഡി സതീശനും അഭിപ്രായമുണ്ടോയെന്ന് മുരളീധരൻ ചോദിച്ചു. കേരളം എന്ന ചെറിയ സംസ്ഥാനം അതിൻ്റെ മൂന്നിരട്ടി വലുപ്പമുള്ള ഉത്തർപ്രദേശിനെക്കാൾ പലകാര്യങ്ങളിലും നിലവാരം പുലർത്തുന്നു എന്നുള്ളത് വസ്തുതയാണ്. പിണറായിയുടെ അഞ്ചു വർഷവും തൻ്റെ അഞ്ചു വർഷവും തമ്മിലാണ് യോഗി താരതമ്യം നടത്തിയത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് യു.പിയിൽ ഗുണ്ടാരാജ് അവസാനിപ്പിക്കാനായി. എന്നാൽ പിണറായി വിജയൻറെ കീഴിൽ കേരളത്തിൽ ഗുണ്ടാരാജ് ആണ്. മനുഷ്യന്റെ കാൽ വെട്ടിയെടുത്ത് ബൈക്കിൽ റോന്തുചുറ്റുന്ന അക്രമികളെ മുമ്പ് കേരള കണ്ടിട്ടുണ്ടോ ? ആളുകളെ കൊന്ന് പോലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിടുന്നത് മറ്റെവിടെ നടക്കുമെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
കേരളമുഖ്യന്ത്രിയോട് ചോദ്യം ചോദിക്കാൻ മാധ്യമപ്രവർത്തകർക്കെങ്കിലും ധൈര്യമുണ്ടോയെന്നും വി. മുരളീധരൻ ചോദിച്ചു. ഡൽഹിയില്‍ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു വി മുരളീധരൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...