K Rail : കെ റെയിൽ പദ്ധതി കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്ന് മെട്രോമാൻ

ബിജെപി മലപ്പുറം ജില്ല അധ്യക്ഷൻ രവി തേലത്ത്  നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

Written by - Zee Malayalam News Desk | Last Updated : Apr 2, 2022, 02:08 PM IST
  • ബിജെപി മലപ്പുറം ജില്ല അധ്യക്ഷൻ രവി തേലത്ത് നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
  • പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമൻ വ്യക്തമാക്കി.
  • മുഖ്യമന്ത്രിക്ക് ഇപ്പോഴും എന്താണ് കെ റെയിൽ പദ്ധതിയെന്ന് പോലും വ്യക്തമല്ല.
K Rail : കെ റെയിൽ പദ്ധതി കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്ന് മെട്രോമാൻ

Malappuram : കെ. റെയിൽ കേരളത്തിന് ഒട്ടും യോജിച്ചതല്ലെന്നും പദ്ധതി ഉണ്ടാക്കുന്ന ആഘാതം എത്രയെന്ന് പറയനാകില്ലെന്നും മെട്രോമാൻ ഇ. ശ്രീധരൻ പറഞ്ഞു. .ബിജെപി മലപ്പുറം ജില്ല അധ്യക്ഷൻ രവി തേലത്ത്  നയിക്കുന്ന കെ റെയിൽ വിരുദ്ധ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

പദ്ധതി കേരളത്തെ രണ്ടായി വിഭജിക്കുമെന്ന് മെട്രോമൻ വ്യക്തമാക്കി. മുഖ്യമന്ത്രിക്ക് ഇപ്പോഴും എന്താണ് കെ റെയിൽ പദ്ധതിയെന്ന് പോലും വ്യക്തമല്ല. കെ റെയിൽ പദ്ധതി കൊണ്ടുവരാൻ സർക്കാർ കള്ളത്തരങ്ങളാണ് ചെയ്യുന്നതെന്നും ഇ ശ്രീധരൻ കുറ്റപ്പെടുത്തി.  കെ റെയിൽ പിണറായി വിജയന്‍റെ ഉടായിപ്പ് പദ്ധതിയാണെന്ന് സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ  പി.കെ.കൃഷ്ണദാസ് പറഞ്ഞു. കെ റെയിൽ പദ്ധതികൊണ്ട് ആർക്കും ഒരു ഗുണവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം അപ്പർ ക്ലാസ് പൗരപ്രമുഖരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പകരം കെ റെയിലിനായി കുടിയിറക്കപ്പെടുന പാവപ്പെട്ട ജനങ്ങളുമായി സംസാരിക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. മറ്റ് സംസ്ഥാനങ്ങളിൽ ഇത്തരത്തിലുള്ള പദ്ധതികൾ വന്നപ്പോൾ സിപിഎം സ്വീകരിച്ച സമീപനം എന്തായിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വി.എസ് അച്യുതാനന്ദന്റെ കാലത്ത് കുടിയിറക്കപ്പെട്ട മൂലംപള്ളിയിലെ ജനങ്ങളുടെ  കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു.

വികസനത്തിന്റെ പേരിൽ ആരെയും കുടിയിറക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ജനങ്ങളെ ബോധ്യപ്പെടുത്തണം. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാൻ ജനങ്ങളെ കുടിയിറക്കുകയാണ് ചെയ്യുന്നത്. കണ്ണീരിൻ്റെ കഥകൾ മുഖ്യമന്ത്രി കേൾക്കുന്നില്ല. ഹൃദയമുള്ള ഭരണാധികാരിക്ക് വീണ്ടു വിചാരം ഉണ്ടാക്കുന്നതാണ്  ജനങ്ങളുടെ ആശങ്കകളെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News