K Surendran: 'മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം, മന്ത്രിയാക്കിയത് വോട്ട് കിട്ടാൻ'; മുഹമ്മദ് റിയാസിനെതിരെ കെ സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദി സർക്കാരിൻറെ വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ കേരള സംസ്ഥാനത്തെ രക്ഷിക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞുവെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Apr 11, 2023, 03:31 PM IST
  • മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണ് റിയാസിനെ സിപിഎം മന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു.
  • സംസ്ഥാനത്ത് വികസനങ്ങൾ കൊണ്ടുവരുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു.
  • മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു.
K Surendran: 'മതതീവ്രവാദ സംഘടനകളുമായി ചങ്ങാത്തം, മന്ത്രിയാക്കിയത് വോട്ട് കിട്ടാൻ'; മുഹമ്മദ് റിയാസിനെതിരെ കെ സുരേന്ദ്രൻ

കൊച്ചി: പിഎഫ്ഐ ഉൾപ്പെടെയുള്ള മതതീവ്രവാദ സംഘടനകളുമായി മന്ത്രി മുഹമ്മദ് റിയാസിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്ലീം തീവ്രവാദ ശക്തികളുടെ പിന്തുണ വഴി വോട്ട് ലഭിക്കാനാണ് അദ്ദേഹത്തെ സിപിഎം മന്ത്രിയാക്കിയതെന്നും സുരേന്ദ്രൻ ആരോപിച്ചു. സംസ്ഥാനത്ത് വികസനങ്ങൾ കൊണ്ടുവരുന്നതിൽ കേരള സർക്കാർ പരാജയപ്പെട്ടു. മോദിയുടെ നേതൃത്വത്തിലുള്ള വികസന കാഴ്ചപ്പാടുകള്‍ക്ക് മാത്രമേ കേരളത്തെ രക്ഷിക്കാനാകൂ എന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു കഴിഞ്ഞു. ഒരു ഗൃഹസമ്പര്‍ക്കം നടത്തിയപ്പോഴേക്കും ഇരുമുന്നണികളും വേവലാതിപ്പെടുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മതന്യൂനപക്ഷങ്ങളുടെ അട്ടിപ്പേറവകാശം ഇരുമുന്നണികളുടെയും പോക്കറ്റിലാണെന്നാണ് അവര്‍ വിശ്വസിക്കുന്നത്. എന്നാല്‍ ഈ രണ്ട് മുന്നണികളും അവരെ വെറും വോട്ട് ബാങ്കായാണ് കണക്കാക്കുന്നത്. ഇരുമുന്നണികളും ബിജെപി ജനങ്ങളിലേക്ക് ഇറങ്ങിയപ്പോഴേക്കും ഭയപ്പെടുകയാണ്. കാലിന്റെ അടിയില്‍ നിന്നും മണ്ണ് ഒലിച്ചുപോകുന്നുവെന്നതിന്റെ തിരിച്ചറിവാണ് ഇതിന് കാരണമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു.

Crime: നഗ്നനാക്കി മർദ്ദിച്ചു, വീഡിയോ പകർത്തി; ഇപ്പോഴെങ്കിലും എന്നെ മനസിലായോ എന്ന് യുവാവിനോട് ലക്ഷ്മിപ്രിയ

തിരുവനന്തപുരം: വർക്കല അയിരൂരിൽ കാമുകിയും ക്വട്ടേഷൻ സംഘവും തട്ടിക്കൊണ്ടുപോയ യുവാവിന് നേരിടേണ്ടി വന്നത് ക്രൂരപീഡനം.  പ്രണയബന്ധത്തിൽ നിന്നും പിന്മാറാത്തതിനെ തുടർന്നാണ് ലക്ഷ്മിപ്രിയ യുവാവിന് ക്വട്ടേഷൻ നൽകിയത്. കാറിൽ യുവാവിൻറെ വീടിന് മുന്നിലെത്തിയ സംഘം യുവാവിനെ വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. 

യാത്രയ്ക്കിടെ രണ്ട് പേർ കൂടി കാറിൽ കയറി. ഇതിന് പിന്നാലെ ക്രൂരമായ മർദ്ദനമാണ് യുവാവ് ഏറ്റുവാങ്ങിയത്. മൂക്കിനും തലയുടെ പിന്നിലുമാണ് യുവാവിന് ആദ്യം മർദ്ദനമേറ്റത്. പിന്നീട് കഴുത്തിൽ കത്തി വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആലപ്പുഴയിൽ എത്തിയപ്പോൾ മൂന്നാം പ്രതി യുവാവിൻറെ അര പവൻറെ സ്വർണമാല ഊരി വാങ്ങി. ഇതിന് പുറമെ യുവാവിൻറെ കയ്യിലുണ്ടായിരുന്ന ആപ്പിൾ വാച്ചും 5,500 രൂപയും പ്രതികൾ കൈക്കലാക്കി. ഗൂഗിൾ പേ വഴി 3,500 രൂപയും പ്രതികൾ തട്ടിയെടുത്തു. 

ഇപ്പോഴെങ്കിലും എന്നെ മനസിലായോ എന്ന് ചോദിച്ചുകൊണ്ടാണ് യുവാവിനെ ലക്ഷ്മിപ്രിയ മർദ്ദിച്ചത്. പിന്നീട് കൊച്ചി ബൈപ്പാസിലെ ഒരു വീട്ടിൽ കൊണ്ടുപോയി പ്രതികൾ യുവാവിനെ നഗ്നാക്കി മർദ്ദിച്ചു. യുവാവിനെ നഗ്നനാക്കി മർദ്ദിക്കുന്നതിന്റെ വീഡിയോ ലക്ഷ്മിപ്രിയ മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. മൊബൈൽ ചാർജറിൻറെ ഒരറ്റം നാവിൽ വെച്ച് ഷോക്കടിപ്പിച്ചു. പച്ചപ്പുല്ല് പോലെ എന്തോ ഒന്ന് പേപ്പറിൽ നിറച്ച് നിബന്ധിച്ച് വലിപ്പിച്ചു. യുവാവിൻറെ ഫോണിലെ ചാറ്റുകളും ചിത്രങ്ങളുമെല്ലാം പ്രതിയുടെ ഫോണിലേയ്ക്ക് അയക്കുകയും ചെയ്തു. 

കാമുകിയുടെയും ക്വട്ടേഷൻ സംഘത്തിൻറെയും ക്രൂരമായ മർദ്ദനമാണ് യുവാവിന് ഏറ്റുവാങ്ങേണ്ടി വന്നത്. ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്ക് അടിച്ചും 5 ലക്ഷം രൂപ മോചന ദ്രവ്യം ആവശ്യപ്പെട്ടുമെല്ലാം മാനസികമായും ശാരീരികമായുമെല്ലാം ലക്ഷ്മിപ്രിയയും ക്വട്ടേഷൻ സംഘവും യുവാവിനെ പീഡിപ്പിച്ചെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. മുൻ കാമുകനായ യുവാവിനോട് പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ ലക്ഷ്മിപ്രിയ ആവശ്യപ്പെട്ടുവെങ്കിലും യുവാവ് പിന്മാറാൻ തയ്യാറായില്ല. തുടർന്നും പ്രണയബന്ധം മുന്നോട്ട് കൊണ്ടു പോകാൻ ഇയാൾ ശ്രമിച്ചതോടെയാണ് ലക്ഷ്മിപ്രിയയും പുതിയ കാമുകനും യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചതെന്ന് പോലീസിൻറെ എഫ്.ഐ.ആറിൽ പറയുന്നു. 

യുവാവിൻറെ പരാതിയിൽ ഇക്കഴിഞ്ഞ 7-ാം തീയതിയാണ് പോലീസ് കേസ് എടുക്കുന്നത്. ഇതോടെ ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള പ്രതികൾ ഒളിവിൽ പോകുകയായിരുന്നു. തിരുവനന്തപുരത്ത് ഒളിവിൽ കഴിയവേയാണ് ലക്ഷ്മിപ്രിയ പിടിയിലാകുന്നത്. പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. തെളിവെടുപ്പ് ഉൾപ്പടെയുള്ള നടപടിക്രമങ്ങൾ ഉടൻ നടത്തുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News