K Vasuki IAS : കെ.വാസുകി ഇനി പുതിയ ലേബർ കമ്മീഷണർ ചാർജ്ജെടുത്തു

Kerala Labour Commissioner : നേരത്തെ സെപ്റ്റംബർ 22ന് സർക്കാർ വാസുകിയെ ലാൻഡ് റെവന്യും കമ്മീഷണറായി നിയമിച്ചിരുന്നു. അത് പുതുക്കിയാണ് കഴിഞ്ഞ ദിവസം തിങ്കളാഴ്ച വനിത ഐഎഎസ് ഉദ്യോഗസ്ഥയെ ലേബർ കമ്മീഷണറായി സർക്കാർ ചുമതലപ്പെടുത്തിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 28, 2022, 05:47 PM IST
  • നേരത്തെ സെപ്റ്റംബർ 22ന് സർക്കാർ വാസുകിയെ ലാൻഡ് റെവന്യും കമ്മീഷണറായി നിയമിച്ചിരുന്നു.
  • അത് പുതുക്കിയാണ് കഴിഞ്ഞ ദിവസം തിങ്കളാഴ്ച വനിത ഐഎഎസ് ഉദ്യോഗസ്ഥയെ ലേബർ കമ്മീഷണറായി സർക്കാർ ചുമതലപ്പെടുത്തിയത്.
  • പകരം ലാൻഡ് റെവന്യു കമ്മീഷണറുടെ അധിക ചുമതല തുറമുഖം സെക്രട്ടറി കെ.ബിജുവിന് നൽകി.
K Vasuki IAS : കെ.വാസുകി ഇനി പുതിയ ലേബർ കമ്മീഷണർ ചാർജ്ജെടുത്തു

തിരുവനന്തപുരം:  കെ വാസുകി ഐഎഎസ് പുതിയ ലേബർ കമ്മിഷണറായി ചുമതലയേറ്റു. ബ്രിട്ടീഷ് സർക്കാരിന്റെ ചീവനിങ് സ്‌കോളർഷിപ്പ് ലഭിച്ചതിനെ തുടർന്ന് യുകെയിലെ റീഡിംഗ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈക്കോളജിയിൽ (സൈക്കോളജി ഓഫ് ബിഹേവിയറൽ ചേഞ്ച് ഫോർ ക്ലൈമറ്റ് ചേഞ്ച്) ബിരുദാനന്തര ബിരുദ പഠനം പൂർത്തിയാക്കി  തിരിച്ചെത്തിയതിനെ തുടർന്നാണ് നിയമനം. 

നേരത്തെ സെപ്റ്റംബർ 22ന് സർക്കാർ വാസുകിയെ ലാൻഡ് റെവന്യും കമ്മീഷണറായി നിയമിച്ചിരുന്നു. അത് പുതുക്കിയാണ് കഴിഞ്ഞ ദിവസം തിങ്കളാഴ്ച വനിത ഐഎഎസ് ഉദ്യോഗസ്ഥയെ ലേബർ കമ്മീഷണറായി സർക്കാർ ചുമതലപ്പെടുത്തിയത്. പകരം ലാൻഡ് റെവന്യു കമ്മീഷണറുടെ അധിക ചുമതല തുറമുഖം സെക്രട്ടറി കെ.ബിജുവിന് നൽകി. ഒപ്പം ദുരന്തനിവാരണ കമ്മീഷണർ, ദേശീയ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പദ്ധതിയുടെ സംസ്ഥാന പ്രൊജെക്ട് മാനേജർ എന്നീ അധിക ചുമതലയും കെ.ബിജുവിന് നൽകി. 

ALSO READ : കാലംതെറ്റി മഴയെത്തി; തേന്‍ ഉത്പാദനം സംസ്ഥാനത്ത് വൻതോതിൽ ഇടിഞ്ഞു

2008 ബാച്ച് മധ്യപ്രദേശ് കേഡർ ഐ എ എസ് ഉദ്യോഗസ്ഥയായ വാസുകി 2013ലാണ് കേരള കേഡറിലേക്കെത്തുന്നത്. തുടർന്ന് പാലക്കാട് സബ് കളക്ടർ, അനർട്ട് ഡയറക്ടർ, നഗരകാര്യ ഡയറക്ടർ, ചീഫ് സെക്രട്ടറിയുടെ എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ്, തിരുവനന്തപുരം ജില്ലാ കളക്ടർ, കൃഷിവകുപ്പ് ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. 

തിരുവനന്തപുരം ജില്ലാ കളക്ടറായിരിക്കെ മഹാപ്രളയ കാലത്ത് യുവജനങ്ങളുടെ പ്രത്യേക ബ്രിഗേഡ് രൂപീകരിച്ച് നടത്തിയ ദുരിതാശ്വാസപ്രവർത്തനങ്ങളും  ദുരിതബാധിത പ്രദേശങ്ങളിലേക്ക് ഭക്ഷണവും വസ്ത്രങ്ങളും മെഡിക്കൽ കിറ്റുകളും എത്തിക്കാൻ നടത്തിയ ശ്രമങ്ങളും ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.  ശുചിത്വമിഷനിലെ പ്രവർത്തനങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ അവാർഡ് ലഭിച്ചിട്ടുണ്ട്.  ചെന്നൈ സ്വദേശിയായ വാസുകി മദ്രാസ് മെഡിക്കൽ കോളേജിൽ നിന്നും എം ബി ബി എസ്  ബിരുദം നേടിയിട്ടുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News