ആലപ്പുഴ: മാന്നാറിൽ യുവതിയെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ടാം പ്രതി ജിനു, മൂന്നാം പ്രതി സോമൻ, നാലാം പ്രതി പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. മൂന്ന് പ്രതികളെയും പ്രത്യേകം ഇരുത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിന് ശേഷമാണ് മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയിൽ ഹാജരാക്കി.
കേസിൽ നാല് പ്രതികളുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. കലയുടെ ഭർത്താവ് അനിലാണ് കേസിലെ ഒന്നാം പ്രതി. രണ്ടും മൂന്നും നാലും പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവർ അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ്. ഇവർ നാലുപേരും ചേർന്ന് കാറിൽ വച്ച് കലയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്തെന്നാണ് പോലീസിന്റെ നിഗമനം.
ഭർത്താവും ബന്ധുക്കളും ചേർന്ന് 15 വർഷം മുൻപ് യുവതിയെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പോലീസ് എഫ്ഐആറിൽ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തിൽ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിർണായക സാക്ഷി മൊഴിയും പോലീസിന് ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയൽവാസി സുരേഷ് കുമാറാണ് കേസിലെ മുഖ്യസാക്ഷി. ഊമക്കത്തിൽ നിന്ന് ലഭിച്ച സൂചനകളെ പിന്തുടർന്ന പോലീസിന് ഏറെ നിർണായകമായതും സുരേഷിന്റെ മൊഴിയാണ്.
കേസുമായി ബന്ധപ്പെട്ട് ബന്ധുക്കളുടെയും പ്രദേശവാസികളുടെയും മൊഴിയെടുപ്പ് തുടരുകയാണ്. അനിലിന്റെ വീട്ടിലും പോലീസ് പരിശോധന നടത്തിയിരുന്നു. കൊലപാതകം എങ്ങനെ ആസൂത്രണം ചെയ്തു, നടപ്പാക്കിയതെങ്ങനെ, തെളിവ് നശിപ്പിക്കാൻ എന്തെല്ലാം ശ്രമം നടത്തി തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടത്തും. കലയ്ക്ക് മറ്റ് ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് എഫ്ഐആറിൽ പറയുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.