മലപ്പുറം: ചെന്നൈ മംഗളൂരു തീവണ്ടിയില്‍ നിന്ന് 46 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസില്‍ തിരൂരില്‍ നടത്തിയ പരിശോധനയിലാണ് നാല് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തതെന്നാണ് റിപ്പോർട്ട്. സംഭവത്തില്‍ പ്രതികളെ പിടികിട്ടിയിട്ടില്ല.
Also Read: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ!
തീവണ്ടിയിൽ ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്നാണ് പരിശോധന നടത്തിയത്. ട്രാവല്‍ ബാഗുകളില്‍ 35 പാക്കറ്റുകളിലായാണ് 46 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്നാണ് റിപ്പോർട്ട്. ഇതിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് പറയുന്നത്. ആര്‍.പി.എഫ്. എസ്.ഐ. കെ.എം.സുനില്‍കുമാര്‍, എക്‌സൈസ് സി.ഐ. കെ.അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്.
Also Read: സൂര്യൻ ഇന്ന് മിഥുന രാശിയിലേക്ക്; ഈ രാശിക്കാർക്ക് ഇന്നുമുതൽ ഭാഗ്യ നാളുകൾ!
പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; 7 പേർ അറസ്റ്റിൽ
പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റില്‍. മറ്റൂര്‍ സ്വദേശികളായ ഗൗതം കൃഷ്ണ, കല്ലുങ്കല്‍ അലക്‌സ്, ചെമ്മന്തൂര്‍ ശിവപ്രസാദ്, കപ്രക്കാടന്‍ അഭിജിത്ത്, വേലംപറമ്പില്‍ ആകാശ്, പയ്യപ്പിള്ളി മാര്‍ട്ടിന്‍, അങ്കമാലി പുളിയനം മാമ്പ്രക്കാട്ടില്‍ ഗോകുല്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
Also Read: 12 മാസത്തിനു ശേഷമുള്ള ഭദ്ര രാജയോഗത്തിലൂടെ ഇവർ മിന്നിത്തിളങ്ങും!
13 ന് രാത്രിയാണ് ഇവർ അയ്യമ്പുഴ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തുവച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം. അവിടെവെച്ച് യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും യുവാവും സുഹൃത്തും ഓടിരക്ഷപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.