Kalamassery Blast: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ; മരണം 2 ആയി

Kalamassery Blast Updates: കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം ഉണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Oct 29, 2023, 09:00 PM IST
  • പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയ ഡൊമിനിക് തന്നെയാണ് പ്രതിയെന്ന് പോലീസ്.
  • പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊടുപുഴ സ്വദേശിയും മരണപ്പെട്ടു
  • സംസ്ഥാനത്ത് പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു.
Kalamassery Blast: കളമശ്ശേരിയില്‍ സ്ഫോടനം നടത്തിയത് ഡൊമിനിക് മാര്‍ട്ടിന്‍ തന്നെ; മരണം 2 ആയി

എറണാകുളം: കളമശ്ശേരിയിൽ സ്‌ഫോടനം നടത്തിയത് ഡൊമിനിക് മാർട്ടിൻ തന്നെയെന്ന് സ്ഥിരീകരിച്ച് പോലീസ്. രാവിലെ 9.40ന് യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്തെത്തി ബോംബ് വെച്ച് റിമോട്ട് ഉപയോഗിച്ച് ട്രിഗർ ചെയ്യുന്ന ദൃശ്യങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നും ലഭിച്ചു. ആറുമാസമെടുത്താണ് ഇയാൾ ഐഇഡി സ്‌ഫോടനം നടത്തുന്നത് എങ്ങനെയെന്ന് പഠിച്ചതെന്നും പോലീസ് അറിയിച്ചു. 

ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. 53 വയസ്സായിരുന്നു കുമാരിയ്ക്ക്. ഇവർക്ക് സ്‌ഫോടനത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു.ഇതോടെ മരണം രണ്ടായി. ഇന്ന് രാവിലെയുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ സംഭവ സ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു. 52 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 90 ശതമാനത്തിലധികം പൊള്ളലേറ്റ പന്ത്രണ്ടുവയസ്സുകാരന്റെ നില ഗുരുതരമായി തുടരുകയാണ്. 

ALSO READ: കളമശ്ശേരി സ്ഫോടനം: ഒരാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങി

സ്‌ഫോടനം നടത്തിയത് താനാണെന്ന് അവകാശപ്പെട്ട് എറണാകുളം സ്വദേശി ഡൊമിനിക് മാർട്ടിൻ നേരത്തെ കൊടകര പോലീസിൽ കീഴടങ്ങിയിരുന്നു. തുടർന്ന് ഇയാളെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് ഡൊമിനിക് മാർട്ടിൻ തന്നെയാണ് പ്രതിയെന്ന് സ്ഥിരീകരിച്ചത്. ഡൊമിനിക് നൽകിയ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ചശേഷമാണ് സ്ഥിരീകരണം. ഡൊമിനിക് മാർട്ടിന്റെ വെളിപ്പെടുത്തൽ ശരിയാണെന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബോധ്യപ്പെടുകയായിരുന്നു. 

ഡൊമിനിക്കിന്റെ അവകാശവാദങ്ങൾ സാധൂകരിക്കുന്ന തെളിവുകളും പൊലീസിന് ലഭിച്ചു. സ്‌ഫോടനം നടത്തിയതിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ റെക്കോഡ് ചെയ്തിരുന്നു. ഈ രേഖകളും ഡൊമിനിക് പോലീസിന് കൈമാറി. അതേസമയം പോലീസ് സ്‌റ്റേഷനിൽ എത്തി കീഴടങ്ങുന്നതിന് മുൻപ് ഡൊമിനിക് ഫേസ്ബുക്ക് പേജിൽ വീഡിയോയും പുറത്തുവിട്ടിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടുള്ള വീഡിയോയായിരുന്നു ഇത്. 

രാവിലെ 9.40ന് കൺവെൻഷൻ സെൻററിലെത്തിയശേഷം രണ്ട് ഐഇഡി ബോംബുകൾ ബോക്‌സിലാക്കി വെയ്ക്കുന്നതിന്റേയും അവിടെവെച്ച് അൽപം മാറി റിമോട്ട് കൺട്രോൾ ഉപയോഗിച്ച് ട്രിഗർ ചെയ്തശേഷം ഡൊമിനിക് മാർട്ടിൻ ഓടിപ്പോവുന്നതിന്റേയും ദൃശ്യം പോലീസിന് ലഭിച്ചു. ബോംബ് വെച്ചത് താനാണെന്നും യഹോവ സാക്ഷികളോടുള്ള എതിർപ്പ് മൂലമാണിതെന്നും ഡൊമനിക് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News