കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് യുഡിഎഫിലെ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  രാവിലെ 11ന് കോര്‍പറേഷന്‍ കൗണ്‍സില്‍ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പിന്‍റെ കാരണവും രീതികളും വിശദീകരിച്ചതിനുശേഷം മത്സരിക്കാന്‍ താല്‍പര്യമുള്ളവരുടെ പേരുകര്‍ നിര്‍ദേശിക്കാന്‍ കലക്ടര്‍ ആവശ്യപ്പെടും.

Last Updated : Jun 30, 2016, 11:01 AM IST
കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന്

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പ് ഇന്ന് നടക്കും.എല്‍ഡിഎഫ് അവിശ്വാസം കൊണ്ടുവന്നതിനെ തുടര്‍ന്ന് യുഡിഎഫിലെ ഡെപ്യൂട്ടി മേയര്‍ സി സമീര്‍ രാജിവെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.  രാവിലെ 11ന് കോര്‍പറേഷന്‍ കൗണ്‍സില്‍ഹാളില്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ പി. ബാലകിരണിന്‍റെ മേല്‍നോട്ടത്തില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിക്കും. തെരഞ്ഞെടുപ്പിന്‍റെ കാരണവും രീതികളും വിശദീകരിച്ചതിനുശേഷം മത്സരിക്കാന്‍ താല്‍പര്യമുള്ളവരുടെ പേരുകര്‍ നിര്‍ദേശിക്കാന്‍ കലക്ടര്‍ ആവശ്യപ്പെടും.

എല്‍എഡിഎഫ് സ്ഥാനാര്‍ത്ഥിയായി സ്വതന്ത്രനായ പികെ രാഗേഷ് മത്സരിക്കും. സി. സമീറാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. 55 അംഗ കണ്ണൂര്‍ കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 27 സീറ്റ് വീതമാണുള്ളത്. നിലവിലെ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ പിന്തുണയോടെ പി.കെ രാഗേഷ് ഡെപ്യൂട്ടി മേയറായി തെരഞ്ഞെടുക്കപ്പെടും. ഇതോടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ എല്‍ഡിഫിന് തികഞ്ഞ ആധിപത്യമാകും.

സ്വയം നിര്‍ദേശിക്കാനും മറ്റുള്ളവര്‍ക്ക് നിര്‍ദേശിക്കാനും അവസരമുണ്ട്. സ്ഥാനാര്‍ഥികള്‍ ആരെന്ന് തീരുമാനമായാല്‍ ബാലറ്റ് പേപ്പര്‍ പ്രിന്‍റ് ചെയ്യാന്‍ അനുമതിലഭിക്കും. 10 മിനിറ്റിനുള്ളില്‍ ബാലറ്റ്  പ്രിന്‍റ് ചെയ്ത് ലഭിക്കും. വോട്ടെടുപ്പ് അരമണിക്കൂറിനുള്ളില്‍ പൂര്‍ത്തിയാകും. ഫലപ്രഖ്യാപനവും ഉടനെയുണ്ടാകും

Trending News