കണ്ണൂര്‍ ധര്‍മ്മടത് കള്ളവോട്ടിംഗ് നടന്നെന്ന് യു.ഡി.എഫ് പരാതി; ദൃശ്യങ്ങള്‍ പുറത്ത്

സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സിപിഐഎം കള്ളവോട്ട്ചെയ്തതിന്റെ ദൃശ്യങ്ങളുമായി യു.ഡി.എഫ്.  21 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.വോട്ടു ചെയ്യുന്ന ദൃശ്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനു യു.ഡി.എഫ്. പരാതി നല്‍കിയിട്ടുണ്ട്.ജില്ലാ വരണാധികാരി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്കാണ് പരാതി.

Last Updated : May 18, 2016, 02:17 PM IST
കണ്ണൂര്‍ ധര്‍മ്മടത് കള്ളവോട്ടിംഗ് നടന്നെന്ന് യു.ഡി.എഫ് പരാതി; ദൃശ്യങ്ങള്‍  പുറത്ത്

കണ്ണൂര്‍: സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മത്സരിച്ച ധര്‍മ്മടം നിയോജക മണ്ഡലത്തില്‍ സിപിഐഎം കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളുമായി യു.ഡി .എഫ് രംഗത്ത് .21 പേര്‍ കള്ളവോട്ട് ചെയ്തതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.വോട്ടു ചെയ്യുന്ന ദൃശ്യങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മിഷനു യു.ഡി.എഫ്. പരാതി നല്‍കിയിട്ടുണ്ട്.ജില്ലാ വരണാധികാരി, മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവര്‍ക്കാണ് പരാതി.

തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഒരുക്കിയ തത്സമയ വെബ് കാസ്റ്റിങിലെ ദൃശ്യങ്ങള്‍ തന്നെ തെളിവായി നല്‍കിയിട്ടുണ്ട്. 122, 124, 125, 132, 133 എന്നീ ബൂത്തികളില്‍ ആളുമാറി  വോട്ടു ചെയ്തതിന്റെ തെളിവുകളാണ് ഇപ്പോള്‍ സമര്‍പ്പിച്ചത്.പിണറായി ഗ്രാമപഞ്ചായത്തിലെ വനിത അംഗവും കള്ളവോട്ട് ചെയ്തു. വൈകീട്ട് 3.30ന് ശേഷമാണ് കള്ളവോട്ട് നടന്നത്. 21 ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളിലാണ് ഒരാള്‍ ഒന്നിലേറെ ബൂത്തുകളില്‍ വോട്ട് ചെയ്യുന്നത് പുറത്തുവന്നത്. 

അതേസമയം കള്ളവോട്ട് ചെയ്തുവെന്ന ആരോപണം സിപിഐഎം തള്ളി. പിണറായി വിജയന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനാണ് ഇത്തരം ആരോപണങ്ങളെന്ന് സിപിഐഎം വ്യക്തമാക്കി.ഇത് ആദ്യ ഘട്ടം മാത്രമാണെന്നും വിശദ പരിശോധനയ്ക്കു ശേഷം കൂടുതല്‍ പേരുടെ തെളിവുകള്‍  നല്‍കുമെന്നും യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞു. ദൃശ്യങ്ങള്‍ കാണാം 

Trending News