Karipur flight crash: മരിച്ചവരുടെ എണ്ണം 19 ആയി

  മരണമടഞ്ഞതിൽ 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.  

Last Updated : Aug 8, 2020, 11:27 AM IST
    • മരണമടഞ്ഞതിൽ 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.
    • കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ കരിപ്പൂരിലെത്തി സ്ഥിതിഗതികൾ ആരാഞ്ഞു. മുഖ്യമന്ത്രിയും ഗവർണ്ണറും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.
Karipur flight crash: മരിച്ചവരുടെ എണ്ണം 19 ആയി

കോഴിക്കോട്:  കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 19 കവിഞ്ഞു.  നിലവിൽ ചികിത്സയിലുള്ളത് 171 പേരാണ്. ഇതിൽ 15 പേരുടെ നില ഗുരുതരമാണ്.  

മരണമടഞ്ഞതിൽ 18 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട് ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത എന്നാണ് റിപ്പോർട്ട്.  മലപ്പുറത്ത് ചികിത്സയിലുള്ള 42 പേരിൽ 3 പേരുടെ നില ഗുരുതരമാണ്.  

Also read: Karipur flight crash: മരണമടഞ്ഞ വിംഗ് കമാൻഡർ സാത്തേക്ക് ആദരാഞ്ജലി അർപ്പിച്ച് പൃഥ്വിരാജ്

കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ വച്ച് 5 പേർ മരണമടഞ്ഞു.  മിംസിൽ പ്രവേശിപ്പിച്ചവരിൽ 4 പേർ മരിച്ചു.  മരിച്ചവരിൽ 11 പേരുടെ പോസ്റ്റ്മോർട്ടം ഇന്നുതന്നെ നടത്തുമെന്നാണ് വിവരം.  ആദ്യം കോറോണ പരിശോധന നടത്തിയശേഷമായിരിക്കും പോസ്റ്റ്മോർട്ടം നടത്തുന്നതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.   

കേന്ദ്ര വിദേശകാര്യ സഹമന്ത്രി  വി. മുരളീധരൻ കരിപ്പൂരിലെത്തി സ്ഥിതിഗതികൾ ആരാഞ്ഞു.  മുഖ്യമന്ത്രിയും ഗവർണ്ണറും കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്.  ഇന്നലെ കേരളത്തിന് അക്ഷരാർത്ഥത്തിൽ കേരളത്തിന് ദു:ഖവെള്ളി ആയിരുന്നു എന്ന കാര്യത്തിൽ സംശയമില്ല.  കോറോണയും, രാജമലയിലെ ഉരുൾപ്പൊട്ടലും ഒടുവിൽ കരിപ്പൂർ വിമാനദൂരന്തവും എല്ലാംകൂടി ഒരുമിച്ചും. 
 

 

Trending News