KAS പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം...

മൂന്ന് സ്ട്രീമുകളിലായി നാല് ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഒന്ന്, രണ്ടു സ്ട്രീമുകളുടെ ഫലമാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. 

Last Updated : Aug 26, 2020, 08:43 PM IST
  • നവംബര്‍ 20,21 തീയതികളിലായാണ് അന്തിമഘട്ട പരീക്ഷകള്‍ നടക്കുക. ഇതിന്റെ സിലബസ് പിഎസ്സി റിലീസ് ചെയ്തിരുന്നു.
  • 100 മാര്‍ക്കിന്റെ വീതം മൂന്നു പേപ്പറുകളാണ് KAS മെയിന്‍ സിലബസില്‍ ഉള്ളത്. ജനറല്‍ സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍.
KAS പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു, അറിയേണ്ടതെല്ലാം...

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (KAS) പരീക്ഷാ ഫലം പ്രഖ്യാപിച്ചു. KAS പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. PSCയുടെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. 2020 ഫെബ്രുവരി 22നു നടന്ന പരീക്ഷയുടെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്.

മൂന്ന് സ്ട്രീമുകളിലായി നാല് ലക്ഷത്തോളം പേരാണ് പരീക്ഷയെഴുതിയത്. ഇതില്‍ ഒന്ന്, രണ്ടു സ്ട്രീമുകളുടെ ഫലമാണ് പിഎസ്സി പ്രസിദ്ധീകരിച്ചത്. നവംബര്‍ 20,21 തീയതികളിലായാണ് അന്തിമഘട്ട പരീക്ഷകള്‍ നടക്കുക. ഇതിന്റെ സിലബസ് പിഎസ്സി റിലീസ് ചെയ്തിരുന്നു. 100 മാര്‍ക്കിന്റെ വീതം മൂന്നു പേപ്പറുകളാണ് KAS മെയിന്‍ സിലബസില്‍ ഉള്ളത്.

ജനറല്‍ സ്റ്റഡീസിലെ വിഷയങ്ങളെ മാത്രം അധികരിച്ചാണ് പരീക്ഷകള്‍. ചരിത്രം (ഇന്ത്യ, കേരള, ലോകം), കേരളത്തിന്റെ സാംസ്കാരിക പൈതൃകം എന്നിവയാണ് ജനറല്‍ സ്റ്റഡീസ് പേപ്പര്‍ 1ന്‍റെ വിഷയങ്ങള്‍. ഭരണഘടന, പബ്ലിക് അഡ്മിനിസ്ട്രേഷന്‍, ഇന്‍റര്‍നാഷണല്‍ റിലേഷന്‍സ്, സയന്‍സ് ആന്‍ഡ്‌ ടെക്നോളജി, കറന്റ് ഇഷ്യൂസ് എന്നിവയാണ് പേപ്പര്‍ 2ലെ പഠന മേഖലകള്‍.  ഇക്കണോമി ആന്‍ഡ്‌ പ്ലാനിംഗ്, ഭൂമി ശാസ്ത്ര൦ എന്നിവയാണ് പേപ്പര്‍ 3ന്റെ വിഷയങ്ങള്‍.

Trending News