തിരുവനന്തപുരം: കാസർകോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അക്കാദമിക് ബ്ലോക്കിലായിരിക്കും ഒപി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒപി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് സജ്ജീകരണം ഒരുക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ആശുപത്രി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെയാണ് അക്കാദമിക് ബ്ലോക്കില്‍ ഒപി സേവനം സജ്ജമാക്കിയത്.
മെഡിക്കല്‍, പീഡിയാട്രിക് ഒപികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്.
ALSO READ: Omicron Kerala | സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ 100 കടന്നു, 44 പേർക്ക് കൂടി രോഗം
സര്‍ജറി, ഇഎന്‍ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒപികള്‍ എന്നിവ തുടങ്ങുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു. ഒപി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. അതേസമയം, സംസ്ഥാനത്ത് 44 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി അറിയിച്ചു.
ഇതോടെ സംസ്ഥാനത്ത് ഒമിക്രോൺ സ്ഥിരീകരിച്ചവരുടെ എണ്ണം 107 ആയി. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി ഓരോരുത്തർ വീതം, എന്നിങ്ങനെയാണ് ഒമിക്രോൺ ബാധിതരുടെ കണക്ക്. രോഗം സ്ഥിരീകരിച്ച 44 പേരിൽ 10 പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 27 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. സമ്പർക്കത്തിലൂടെ 7 പേര്‍ക്കാണ് രോഗം ബാധിച്ചത്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...