കാസർകോട്ട് സ്കൂൾ മുറ്റത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക് ദാരുണാന്ത്യം

Kasargod student death by fellig tree: ആറാം ക്ലാസ് വിദ്യാർത്ഥിനിയാണ് ആയിഷ.

Written by - Zee Malayalam News Desk | Last Updated : Jul 3, 2023, 10:39 PM IST
  • അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ് ആയിഷ.
  • തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.
കാസർകോട്ട് സ്കൂൾ മുറ്റത്തെ മരം കടപുഴകി വീണ് വിദ്യാർഥിനിക് ദാരുണാന്ത്യം

കാസര്‍കോട്: പുത്തിഗെയില്‍ സ്‌കൂളിന് സമീപത്തുള്ള മരം കടപുഴകി വീണ് ആറാം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. അംഗഡിമൊഗര്‍ ജി.എച്ച്.എസ്. സ്‌കൂളിലെ  വിദ്യാര്‍ഥിനി ആയ ആയിഷത്ത് മിന്‍ഹ (11) ആണ് മരിച്ചത്. അംഗഡിമൊഗറിലെ ബി.എം. യൂസഫ്-ഫാത്തിമത്ത് സൈനബ ദമ്പതിമാരുടെ മകളാണ് ആയിഷ.  തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്.  വൈകിട്ട് സ്‌കൂള്‍ വിട്ട് പുറത്തിറങ്ങിയപ്പോഴായിരുന്നു മരം മറിഞ്ഞുവീണത്. ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുമുണ്ട്.

ALSO READ: തീവ്ര മഴ മുന്നറിയിപ്പ്: ഈ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി

അതേസമയം കോട്ടയത്ത് പ്രവർത്തിച്ചു കൊണ്ടിരുന്ന പാസ്പോർട്ട് സേവാ കേന്ദ്രം നിർത്തിയിട്ട് അഞ്ചുമാസം കഴിഞ്ഞിട്ടും പുനസ്ഥാപിക്കാത്ത തോമസ് ചാഴികാടൻ എം പി 100% പരാജയമാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആഭിപ്രായപ്പെട്ടു. 2023 ഫെബ്രുവരി 26 തീയതി കെട്ടിടം ബലക്ഷയം ഉണ്ട് എന്ന് പറഞ്ഞ് പ്രവർത്തനം നിർത്തിയ പാസ്പോർട്ട് സേവാ കേന്ദ്രകേന്ദ്രത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന് കെട്ടിട ഉടമ അവകാശപ്പെടുകയും,

സർക്കാർ ഏജൻസികളെ കൊണ്ട് കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധന നടത്തിക്കുകയും കെട്ടിടത്തിന് യാതൊരു ബലക്ഷയവുമില്ല എന്ന രേഖാമൂലമുള്ള സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയിട്ടും പ്രസ്തുത കെട്ടിടത്തിൽ പാസ്പോർട്ട് സേവാ കേന്ദ്രം പുനസ്ഥാപിക്കാൻ അധികാരികൾ തയ്യാറാകാത്തതിൽ ദുരൂഹത ഉണ്ടെന്നും സജി ആരേപിച്ചു.

പാസ്പോർട്ട് സേവാ കേന്ദ്രത്തിന്റെ പ്രവർത്തനം നിർത്തിയ അന്നുമുതൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടത്തിയതിന്റെ പശ്ചാത്തലത്തിൽ കോട്ടയം എംപി തോമസ് ചാഴികാടനും ,രാജ്യസഭാ എംപി ജോസ് കെ മാണിയും കേന്ദ്രമന്ത്രിമാർക്ക് നിവേദനം കൊടുത്തു  ഉടൻ പുനസ്ഥാപിക്കുമെന്ന് മന്ത്രി ഉറപ്പ് പറഞ്ഞുവെന്നും പത്രമാധ്യമങ്ങലിലൂടെ പ്രചരണം നടത്തുകയും നാളിതുവരെ പുന സ്ഥാപിക്കുകയും ചെയ്യാത്തത് കോട്ടയത്തെ ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നും സജി പറഞ്ഞു.

നിലവിൽ പ്രവർത്തിക്കുന്ന കെട്ടിടത്തിന് ഇല്ലാത്ത ബലക്ഷയം ഉണ്ട് എന്ന് വരുത്തിതീർത്ത് എം പി മാർക്ക് താല്പര്യമുള്ള കെട്ടിടത്തിലേക്ക് പാസ്പോർട്ട് സേവാ കേന്ദ്രം മാറ്റുന്നതിന് വേണ്ടി നടത്തിയ നാടകത്തിന്റെ ഫലമാണ് കഴിഞ്ഞ അഞ്ചു മാസക്കാലമായി പാസ്പോർട്ട് സേവാ കേന്ദ്രം കോട്ടയത്ത് പ്രവർത്തിക്കാത്തത് എന്നും സജി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News