നിയമസഭാ കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷ കോടതിയില്‍

2015 മാര്‍ച്ച്‌ 13ന് നടന്ന നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളണമെന്ന അപേക്ഷയുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. 

Last Updated : Sep 25, 2018, 02:45 PM IST
നിയമസഭാ കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷ കോടതിയില്‍

തിരുവനന്തപുരം: 2015 മാര്‍ച്ച്‌ 13ന് നടന്ന നിയമസഭാ കൈയാങ്കളി കേസ് എഴുതി തള്ളണമെന്ന അപേക്ഷയുമായി സര്‍ക്കാര്‍ കോടതിയെ സമീപിച്ചു. 

കേസ് കേസ് എഴുതിതള്ളാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍ പ്രത്യേക കോടതിയില്‍ അറിയിച്ചു. സംഭവത്തില്‍ നഷ്ടം സര്‍ക്കാരിനാണ് ഉണ്ടായിരിക്കുന്നത്. കൂടാതെ, സ്പീക്കറുടെ അനുവാദമില്ലാതെയാണ് ദൃശ്യങ്ങളെടുത്തത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അതേസമയം, കൈയാങ്കളി കേസ് തള്ളണമെന്ന അപേക്ഷയില്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പ്രത്യേക കോടതിയില്‍ എതിര്‍പ്പ് അറിയിച്ചു. കേസ് തള്ളുന്നത് ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് ചെന്നിത്തല പറഞ്ഞു. പൊതുജനങ്ങളുടെ സ്വത്താണ് നശിപ്പിച്ചതെന്നും ചെന്നിത്തല ആരോപിച്ചു.

ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ കൈകാര്യം ചെയ്യുന്ന കോടതിയാണ് പരിഗണിക്കുന്നത്. അടുത്ത മാസം 4ന് കേസില്‍ വിശദമായ വാദം കേള്‍ക്കും.

 

 

Trending News