Kerala Assembly Session: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം

Kerala Assembly Session: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. 23 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം.  

Written by - Ajitha Kumari | Last Updated : Jun 27, 2022, 07:25 AM IST
  • പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും
  • 23 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം
  • വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ പ്രതിപക്ഷം ശ്രമിക്കും
Kerala Assembly Session: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കം

തിരുവനന്തപുരം: Kerala Assembly Session: പതിനഞ്ചാം നിയമസഭയുടെ അഞ്ചാം സമ്മേളനം ഇന്ന് ആരംഭിക്കും. 23 ദിവസം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ നിയമസഭാ സമ്മേളനം. നിലവിലെ നിയമസഭ നിലവില്‍ വന്നിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന വേളയിലാണ് ഇത്തവണത്തെ സമ്മേളനം നടക്കുന്നത്. വിവിധ രാഷ്ട്രീയ വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി ഭരണപക്ഷത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്താൻ പ്രതിപക്ഷം നല്ലരീതിയിൽ തന്നെ ശ്രമിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. 

Also Read: Chowalloor Krishnankutty: സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി അന്തരിച്ചു

രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ത്ത സംഭവത്തിന്റേയും അതിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഭവ വികാസങ്ങളുടേയും ഇടയിലാണ് ഈ സമ്മേളനം എന്നത് ശ്രദ്ധിക്കേണ്ടതാണ്.  മാത്രമല്ല സ്വർണ്ണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും സമ്മേളനത്തിൽ പ്രതിപക്ഷം ആഞ്ഞടിക്കും. കൂടാതെ സിൽവർ ലൈൻ വിഷയം, ബഫർ സോൺ എന്നിവയിലുള്ള സർക്കാരിന്റെ നിലപാടും നിർണ്ണായകമാണ്.

എന്തായാലും ഈ ആരോപണങ്ങൾക്ക് തിരിച്ചടി നൽകാൻ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധവും, വിമാനത്തില്‍ വെച്ച് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന ആരോപണവും പ്രതിപക്ഷത്തെ ശക്തമായി നേരിടാനുള്ള ആരോപണവുമായി സർക്കാർ ഉപയോഗിക്കും. ഇത് കൂടാതെ നിയമസഭ സമുച്ചയത്തിൽ അനിത എത്തിയത് പ്രതിപക്ഷം ഉപയോഗിച്ചാൽ ലോക കേരള സഭയിൽ നിന്ന് പ്രതിപക്ഷം വിട്ട് നിന്നതിനെ ചോദ്യം ചെയ്ത് സർക്കാർ തിരിച്ചടിക്കുമെന്നാണ് റിപ്പോർട്ട്. 

Also Read: Viral Video: മയിൽ പറക്കുന്നത് കണ്ടിട്ടുണ്ടോ? എന്നാൽ കണ്ടുനോക്കൂ.. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

സ്വര്‍ണ്ണ കടത്ത് കേസില്‍ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം തയ്യാറാകുമ്പോഴായിരുന്നു  രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്‌ഐ അടിച്ചു തകര്‍ത്ത് മറ്റൊരു വിഷയം കൂടി പ്രതിപക്ഷത്തിന് ലഭിച്ചത്. ഇത് മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നാണെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. എങ്കിലും ആദ്യ ദിവസത്തെ ചോദ്യോത്തര വേളയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം നല്‍കിയ ചോദ്യങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് കേസ് തന്നെയാണ് മുന്നിലുള്ളത്.

പയ്യന്നൂരിലെ ഫണ്ട് വിവാദം, ലോക കേരളാ സഭയിലെ വിവാദ വനിത അനിത പുല്ലയിലിന്റെ സാന്നിധ്യം, വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധന, സില്‍വര്‍ലൈന്‍ പദ്ധതി, സംരക്ഷിത വനമേഖലയ്ക്ക് ചുറ്റുമുള്ള ബഫര്‍ സോണ്‍ എന്നിവയാണ് പ്രതിപക്ഷം ഉന്നയിക്കാൻ സാധ്യതയുള്ള മറ്റ് വിഷയങ്ങൾ. ഇത്തവണത്തെ സമ്മേളനത്തിന്റെ മുഖ്യ അജണ്ട  സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കാന്‍ വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയെന്നതാണ്. ഇന്ന് ആരംഭിക്കുന്ന സഭാസമ്മേളനം അടുത്ത മാസം 27 വരെ നീണ്ടുനിൽക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News