പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ പിന്തുണച്ച് നിയമസഭ

പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനികരുടെ മിന്നലാക്രമണത്തിന് നിയമസഭയുടെ അഭിനന്ദനം. നിയന്ത്രണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച്‌ ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസഭ അഭിവാദ്യം അര്‍പ്പിച്ചു. രാജ്യസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന സൈന്യത്തിന് നിയമസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രമേയം പാസാക്കിയ വാര്‍ത്ത അറിയിച്ചത്.

Last Updated : Sep 30, 2016, 04:14 PM IST
പാക് അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ പിന്തുണച്ച് നിയമസഭ

തിരുവനന്തപുരം: പാക് അതിര്‍ത്തി കടന്നുള്ള ഇന്ത്യന്‍ സൈനികരുടെ മിന്നലാക്രമണത്തിന് നിയമസഭയുടെ അഭിനന്ദനം. നിയന്ത്രണരേഖ കടന്ന് തീവ്രവാദി ക്യാമ്പുകള്‍ ആക്രമിച്ച്‌ ലക്ഷ്യം കൈവരിച്ച സൈനികര്‍ക്ക് നിയമസഭ അഭിവാദ്യം അര്‍പ്പിച്ചു. രാജ്യസുരക്ഷയ്ക്ക് വേണ്ടി പോരാടുന്ന സൈന്യത്തിന് നിയമസഭയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയാണ് പ്രമേയം പാസാക്കിയ വാര്‍ത്ത അറിയിച്ചത്.

ഇന്ത്യന്‍ സൈനികരെ സഭ അഭിനന്ദിക്കുന്നതായി സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് നിയമസഭയുടെ പിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്രതലത്തില്‍ ശ്രമിക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പത്താന്‍കോട്ടും ഉറിയിലുമുണ്ടായ സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതാപൂര്‍ണമായ നിലപാട് കൈക്കൊള്ളുന്നതോടൊപ്പം പ്രശ്ന പരിഹാരത്തിനുള്ള നയതന്ത്ര നീക്കങ്ങള്‍ തുടരുകയും ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Trending News