മുഖ്യമന്ത്രി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍

മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി

Last Updated : Mar 3, 2018, 11:04 AM IST
മുഖ്യമന്ത്രി ചെന്നൈ അപ്പോളൊ ആശുപത്രിയില്‍

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രി ആശുപത്രിയിലെത്തിയതെന്നാണ് വിവരം. കുടുംബവും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. 

ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി ആശുപത്രിയില്‍ എത്തിയത്. മുന്‍കൂട്ടി തീരുമാനിച്ചിരുന്ന പരിശോധനകള്‍ക്കായാണ് മുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ആശുപത്രി പ്രവേശനം അപ്പോളൊ ആശുപത്രിയും സ്ഥിരീകരിച്ചിട്ടുണ്ട്. 

Trending News