ലോക്ക് ഡൗൺ സാധ്യത പരിശോധിക്കും : സ‍ർവ്വ കക്ഷിയോ​ഗം ഇന്ന്, വോട്ടെണ്ണൽ ദിവസവും നിയന്ത്രണങ്ങൾ

കൂടുതൽ നിയന്ത്രണങ്ങൾ നടപ്പാക്കുന്നത് സംബന്ധിച്ചായിരിക്കും പ്രധാനമായും ചർച്ച ചെയ്യുക

Written by - Zee Malayalam News Desk | Last Updated : Apr 26, 2021, 09:22 AM IST
  • വോട്ടെണ്ണൽ ദിവസം അടക്കം ലോക്ഡൗണിന് തുല്യമായ നിയന്ത്രണങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത
  • ശനി,ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മിനി ലോക്ഡൗൺ തുടരാണാണ് സർക്കാർ തീരുമാനം
  • തീവ്ര കൊറോണ വ്യാപനമുള്ള മേഖലകളിൽ സോണൽ ലോക്ഡൗണിനും സാദ്ധ്യതയുണ്ട്
  • ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ ചികിത്സാ മാ‍‍‍‍ർ​​ഗ നി‍​ർദ്ദേശങ്ങൾ സംസ്ഥാന സ‍ർക്കാ‍ർ പുറത്തിറക്കിയിട്ടുണ്ട്
ലോക്ക് ഡൗൺ സാധ്യത പരിശോധിക്കും : സ‍ർവ്വ കക്ഷിയോ​ഗം ഇന്ന്, വോട്ടെണ്ണൽ ദിവസവും നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കോവിഡ് (covid19) വ്യാപനം അതിരൂക്ഷമായ ഘട്ടത്തിൽ സംസ്ഥാനത്തെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ സർവ്വകക്ഷി യോഗം ഇന്ന് ചേരും. ലോക്ക് ഡൗൺ നടപ്പാക്കുന്നത് സംബന്ധിച്ച്  അടക്കമുള്ള കാര്യങ്ങൾ യോ​ഗത്തിൽ ച‍ർച്ച ചെയ്യും. ലോക്ക് ഡൗൺ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തുന്നതെങ്കിലും ഇതങ്ങനെ ഫലപ്രദമായി നടപ്പാക്കാം എന്നാണ് ആലോചിക്കുന്നത്.

പുതിയ സാഹചര്യത്തിൽ ഏത് രീതിയിൽ നിയന്ത്രണം വേണമെന്നത് ചർച്ച ചെയ്യാനും പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കാനുമാണ് ആലോചിക്കുന്നത്. ഇതോട് അനുബന്ധിച്ച് എല്ലാ രാഷ്ട്രീയ പാ‍‍‍‍‍ർട്ടികളോടും നി‍‍‍ർ​ദ്ദേശങ്ങൾ ആരായും.

ALSO READ:Maharashtra Covid update: മഹാരാഷ്ട്ര ഭീതിയില്‍, കോവിഡ് വ്യാപനവും മരണനിരക്കും നിയന്ത്രണാതീതം

വോട്ടെണ്ണൽ ദിവസം അടക്കം ലോക്ഡൗണിന് (Lock Down) തുല്യമായ നിയന്ത്രണങ്ങൾ ഉണ്ടാകാനാണ് സാദ്ധ്യത. കൂടാതെ ശനി,ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരിക്കുന്ന മിനി ലോക്ഡൗൺ തുടരാണാണ് സർക്കാർ തീരുമാനം. തീവ്ര കൊറോണ വ്യാപനമുള്ള മേഖലകളിൽ സോണൽ ലോക്ഡൗണിനും സാദ്ധ്യതയുണ്ട്. ഇന്ന് ചേരുന്ന സർവ്വകക്ഷിയോഗത്തിലെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.

ALSO READ : Covid Second Wave നെതിരെ പൊരുതാൻ ഇന്ത്യയ്ക്ക് സഹായവുമായി അമേരിക്ക

കോവിഡ് (Covid) ചികിത്സയുമായി ബന്ധപ്പെട്ട് പുതിയ ചികിത്സാ മാ‍‍‍‍ർ​​ഗ നി‍​ർദ്ദേശങ്ങൾ സംസ്ഥാന സ‍ർക്കാ‍ർ പുറത്തിറക്കിയിട്ടുണ്ട്.ചെറിയ രോഗലക്ഷണമുള്ളവരെ 24 മുതല് 48 മണിക്കൂറുകൾക്കിടയിൽ പരിശോധനിക്കണമെന്നാണ് നിർദ്ദേശം.  കടുത്ത രോ​ഗ ലക്ഷണമുള്ളവ‍‍ർക്ക് മാത്രമാണ് ഏറ്റവും ക്ഷാമമുള്ള  റെംടിസിവിർ കുത്തിവെപ്പുകൾ നൽകാൻ തീരുമാനിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News