Kerala DHSE Plus Two Result 2022: പ്ലസ്ടു പരീക്ഷാഫലം മികച്ചത്; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

Kerala DHSE Plus Two Result 2022: പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2022, 02:35 PM IST
  • 83.87 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്
  • മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു
  • യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണമെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു
Kerala DHSE Plus Two Result 2022: പ്ലസ്ടു പരീക്ഷാഫലം മികച്ചത്; സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷയിൽ വിജയിച്ച വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് പ്ലസ് ടു പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. 83.87 ശതമാനം പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നുവെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം: കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്ഞാനസമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്ടാന്തമാണ് ഇത്തവണത്തെ പ്ലസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം റഗുലർ വിദ്യാർത്ഥികളിൽ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. വിഎച്ച്എസ്‌സി വിഭാഗത്തിൽ 68.71 ആണ് വിജയശതമാനം.

കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഇക്കഴിഞ്ഞ അധ്യയനവർഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു. അവയെ മറികടന്നുകൊണ്ടാണ് ഈ ഉയർന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നു. യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

ALSO READ: Kerala DHSE Plus Two Result 2022: സംസ്ഥാനത്തെ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 83.87, കഴിഞ്ഞ വർഷത്തേക്കാൾ വിജയശതമാനം കുറവ്

പ്ലസ്ടുവിന്  83.87 ശതമാനം പേരാണ് വിജയം നേടിയത്. കഴിഞ്ഞ വർഷം  87.94 ശതമാനം പേരാണ് വിജയിച്ചത്. 3,61,091 പേരാണ് ഈ വർഷം പരീക്ഷ എഴുതിയത്. ഇതിൽ 3,02,865 പേരാണ് വിജയിച്ചത്. സർക്കാർ സ്കൂളില്‍ 81.72 ശതമാനവും എയ്ഡഡ് സ്കൂളില്‍ 86.02 ശതമാനവും അൺ എയ്ഡ്ഡ് സ്കൂളില്‍ 81.12 ശതമാനവും ടെക്നിക്കൽ സ്കൂളില്‍ 68.71 ശതമാനവും ആണ് വിജയം.

ഏറ്റവും കൂടുതല്‍ വിജയശതമാനം കോഴിക്കോട് ജില്ലയിലാണ്. 87.79 ആണ് കോഴിക്കോട് ജില്ലയുടെ വിജയശതമാനം. വയനാടാണ് വിജയശതമാനം കുറഞ്ഞ ജില്ല. 75.07 ആണ് വയനാട് ജില്ലയുടെ വിജയശതമാനം. സംസ്ഥാനത്തെ 78 സ്കൂളുകളാണ് നൂറ് ശതമാനം വിജയം നേടിയത്. സയൻസിൽ 86.14 ശതമാനം വിജയം. ഹ്യുമാനിറ്റീസ് വിഭാ​ഗത്തിൽ 75.61 ആണ് വിജയ ശതമാനം. കൊമേഴ്സിൽ 85.69 ശതമാനമാണ് വിജയം. സേ പരീക്ഷയ്ക്ക് 25 വരെ അപേക്ഷിക്കാമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. 28, 450 പേർക്ക് മുഴുവൻ വിഷയത്തിലും എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 48,383 ആയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News