Kerala Education Updates: ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ, പരീക്ഷകൾക്ക് കാത്തിരിക്കുന്നവർക്ക്

ഈ വർഷം അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചു

Written by - Zee Malayalam News Desk | Last Updated : Sep 27, 2023, 02:23 PM IST
  • സർക്കാരിന്റെ അഞ്ച് കോളേജുകളിലേക്കും സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിലുള്ള 6 കോളേജുകളിലേക്കും
  • ഈ ഓപ്ഷൻ രജിസ്‌ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് കഴിഞ്ഞു
Kerala Education Updates: ഏറ്റവും പ്രധാനപ്പെട്ട വിദ്യാഭ്യാസ അറിയിപ്പുകൾ, പരീക്ഷകൾക്ക് കാത്തിരിക്കുന്നവർക്ക്

2023-24 അധ്യയന വർഷത്തെ പി.ജി. (എം.എസ്.സി) നഴ്സിങ് പ്രവേശനത്തിനായി സെപ്റ്റംബർ 16ന് നടന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയുടെ സ്കോർ പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. ഹെൽപ് ലൈൻ നമ്പർ: 0471 25253

അതേസമയം ഈ വർഷം അനുവദിച്ച 11 സർക്കാർ / സർക്കാർ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലേക്കുള്ള ഓപ്ഷൻ രജിസ്ട്രേഷൻ നേരത്തെ ആരംഭിച്ചിരുന്നു. സർക്കാരിന്റെ കീഴിലുള്ള അഞ്ച് കോളേജുകളിലേക്കും സർക്കാരിന്റെ തന്നെ നിയന്ത്രണത്തിലുള്ള സിമെറ്റിന്റെ കീഴിലുള്ള 6 കോളേജുകളിലേക്കും, നേരത്തെ അനുവദിച്ചിട്ടുള്ള കോളേജുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി 2023 സെപ്റ്റംബർ 25 ആം തീയതി വൈകുന്നേരം അഞ്ച് മണിവരെ ആയിരുന്നു. ഈ ഓപ്ഷൻ രജിസ്‌ട്രേഷന് അടിസ്ഥാനത്തിലുള്ള അലോട്ട്‌മെന്റ് 2023 സെപ്റ്റംബർ 26 നു നടത്തി.

കോളേജുകളുടെയും സീറ്റുകളുടെയും വിശദാംശങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. കോളേജിൽ ജോയിൻ ചെയ്തവർക്ക് ഇതിൽ പങ്കെടുക്കുന്നതിന് എൻ.ഓ.സി (NOC-No Objection Certificate) യുടെ ആവശ്യമില്ല. ഇപ്പോൾ നൽകുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും അലോട്ട്‌മെന്റ്. മുൻപ് നൽകിയ ഓപ്ഷനുകൾ ഇതിൽ പരിഗണിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്കായി 0471-2560363, 364 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 പി.ജി. ദന്തൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം

നീറ്റ് പി. ജി. യോഗ്യതാ മാനദണ്ഡത്തിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ഇളവ് വരുത്തിയതിനാൽ പുതിയ മാനദണ്ഡ പ്രകാരം യോഗ്യതയുള്ളവർക്ക് സംസ്ഥാന    പി. ജി. ദന്തൽ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. സെപ്റ്റംബർ 28നു വൈകിട്ടു മൂന്നു വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസരം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ  കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News