കേരളത്തില്‍ ജനം വിധി എഴുതാന്‍ തുടങ്ങിയിരിക്കുന്നു. ഇതുവരെയുള്ള പോളിംഗ് ശതമാനം നോക്കിയാല്‍ ആറുമണിക്കൂറില്‍ തന്നെ 41 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഏറ്റവും ശ്രദ്ധേയമായ കാര്യം മഴയെ പോലും അവഗണിച്ചാണ് കേരളത്തിലെ വോട്ടര്‍മാര്‍ വോട്ട് രേഖപെടുത്തുന്നത്. വടക്കന്‍ കേരളത്തിലാണ് മികച്ച പോളിങ്ങാണ് നടക്കുന്നത്. ഏറ്റവും കൂടുതല്‍ വയനാട്ടിലും കുറവ് തിരുവനന്തപുരത്തും, ഇടുക്കിയിലും. വയനാട്, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ 40 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി. തിരുവനന്തപുരം, കണ്ണൂര്‍, ഇടുക്കി എന്നിവിടങ്ങളില്‍ 30 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തി.
അതേസമയം തമിഴ്നാട്ടില്‍ മഴയുണ്ടയിട്ടും മികച്ച പോളിങ്ങാണ് ആറുമണിക്കൂറിനുള്ളില്‍ (35 ശതമാനം) രേഖപെടുത്തിയത്. മഴയുണ്ടായ ഇടങ്ങളില്‍ പോളിങ്ങിന്‍റെ
സമയം കൂട്ടാനുള്ള തീരുമാനം 3 മണിക്ക് ശേഷം എടുക്കുമെന്ന് തമിഴ്‌നാട് ചീഫ് ഇലക്ഷന്‍ ഓഫീസര്‍ രാജേഷ് ലഹോനി അറിയിച്ചു.