കേരളം വിധിയെഴുത്ത് തുടങ്ങി : വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ

കേരളം  വിധിയെഴുത്ത് തുടങ്ങി . കേരളം ആരു ഭരിക്കുമെന്ന് 19ന് ഉച്ചയോടെ അറിയാം. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ ഉള്ളത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് സമയം നടക്കും. 19 നാണ് വോട്ടെണ്ണല്‍.തെരഞ്ഞെടുപ്പ് 

Last Updated : May 16, 2016, 09:03 AM IST
കേരളം വിധിയെഴുത്ത് തുടങ്ങി : വോട്ടെടുപ്പ് വൈകുന്നേരം 6 മണി വരെ

തിരുവനന്തപുരം: കേരളം  വിധിയെഴുത്ത് തുടങ്ങി . കേരളം ആരു ഭരിക്കുമെന്ന് 19ന് ഉച്ചയോടെ അറിയാം. കേരളത്തിലെ 140 നിയോജകമണ്ഡലങ്ങളിലായി 1,203 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ 28.71 ലക്ഷം പുതിയ വോട്ടര്‍മാരാണ് ഇത്തവണ കേരളത്തില്‍ ഉള്ളത്. രാവിലെ ഏഴുമുതല്‍ വൈകുന്നേരം ആറുവരെ വോട്ടെടുപ്പ് സമയം നടക്കും. 19 നാണ് വോട്ടെണ്ണല്‍.തെരഞ്ഞെടുപ്പ് 

സമാധാനപൂര്‍ണമായി നടത്താനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാനത്തെ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ഇ.കെ.മാജി അറിയിച്ചു.വോട്ടര്‍മാര്‍ 2.60 കോടി. ഇതില്‍ 1.35 കോടി സ്ത്രീകളും 1.25 കോടി പുരുഷന്മാരുമാണ്. 2011 ലേതിനെക്കാള്‍ 28.71 ലക്ഷം വോട്ടര്‍മാര്‍ കൂടുതലുണ്ട്. 23,289 പ്രവാസി വോട്ടര്‍മാരും ഭിന്നലിംഗക്കാരായ രണ്ടുപേരും വോട്ടര്‍ പട്ടികയിലുണ്ട്.

രണ്ടരമാസത്തോളം നീണ്ട വാശിയേറിയ പ്രചാരണമാണ് ഇത്തവണ മൂന്നുമുന്നണികളും നടത്തിയത്. യു.ഡി.എഫിനും എല്‍.ഡി.എഫിനും പുറമെ മൂന്നാം മുന്നണി എന്ന നിലയില്‍ ബി.ജെ.പി. നേതൃത്വം നല്‍കുന്ന എന്‍.ഡി.എ.യും പ്രചാരണരംഗത്ത് ശക്തമായിരുന്നു. അതിനാല്‍ ഒട്ടേറെ മണ്ഡലങ്ങളില്‍ ത്രികോണ മത്സരത്തിന്റെ പ്രതീതിയാണ്. അതുകൊണ്ട് പോളിങ് ശതമാനം കൂടുമെന്നാണ് മുന്നണികളുടെ പ്രതീക്ഷ.സംസ്ഥാനത്ത് ഇന്ന് പൊതു അവധിയാണ്

Trending News