പനി ഭീതിയിൽ കേരളം; ഇന്നു രണ്ടു മരണം റിപ്പോർട്ടു ചെയ്തു

Fever clinics have been started in all government hospitals: പനി ഏറ്റവുമധികം റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്.

Written by - Zee Malayalam News Desk | Last Updated : Jun 22, 2023, 06:43 PM IST
  • ഓരോ ദിവസവും പനിബാധിച്ച് പന്ത്രണ്ടായിരത്തിൽപരം പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.
  • സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.
  • ഏറ്റവുമധികം പനി റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്.
പനി ഭീതിയിൽ കേരളം; ഇന്നു രണ്ടു മരണം റിപ്പോർട്ടു ചെയ്തു

തിരുവനന്തപുരം: കേരളത്തിൽ പനി പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ജാ​ഗ്രത വേണെമെന്ന് ആരോ​ഗ്യവകുപ്പ്. വൈറൽപ്പനി, എലിപ്പനി, ഡെങ്കിപ്പനി എന്നിവയാണ് സംസ്ഥാനത്ത് വ്യാപിക്കുന്നത്. ഇന്ന് രണ്ടു പനി മരണം റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം ജില്ലയിൽ എലിപ്പനി ബാധിച്ചും കൊല്ലത്ത് ഡെങ്കിപ്പനി മൂലവുമാണ് മരണം സംഭവിച്ചിരിക്കുന്നത്. ഓരോ ദിവസവും പനിബാധിച്ച് പന്ത്രണ്ടായിരത്തിൽപരം പേരാണ് ആശുപത്രിയിൽ ചികിത്സ തേടി എത്തുന്നത്.  സർക്കാർ ആശുപത്രികളിലെല്ലാം പനി ക്ലിനിക്കുകൾ ആരംഭിച്ചിട്ടുണ്ട്.

ഏറ്റവുമധികം പനി റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിലാണ്. രോ​ഗലക്ഷണങ്ങൾ ആരംഭിച്ചാൽ സ്വയംചികിത്സിക്കാതെ വിദ​ഗ്ധ സഹായം തേടണമെന്ന് ആരോ​ഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുന്നതോടെ പ്ലേറ്റ്‌ലെറ്റുകളുടെ ആവശ്യകതയും കൂടുകയാണ്. രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുന്നതോടെ രോഗം ഗുരുതരമാകും. നിലവിൽ പ്ലേറ്റ്‌ലെറ്റുകൾക്ക് ക്ഷാമമില്ലെങ്കിലും അടുത്തമാസം ഇങ്ങനെയായിരിക്കില്ലെന്നാണ് ആരോഗ്യവിദഗ്ധർ സർക്കാരിന് നൽകുന്ന മുന്നറിയിപ്പ്. ഐ.സി.യു., വെന്റിലേറ്റർ സംവിധാനങ്ങൾക്കും ബ്ലഡ് ബാങ്കുകളിൽ പ്ലേറ്റ്‌ലെറ്റിനും ക്ഷാമമുണ്ടാകാമെന്നും മുന്നറിയിപ്പുണ്ട്.

ALSO READ: കുട്ടികൾ സോഷ്യൽ മീഡിയയെ ഇത്തരത്തിൽ ആശ്രയിക്കുന്നതിന് കാരണം ഇതാണ്

ബുധനാഴ്ചയിലെ മാത്രം കണക്കു പരിശോധിക്കുമ്പോൾ പനിബാധിച്ച് മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ കൊല്ലം ജില്ലയിൽ മൂന്ന് ഡെങ്കിപ്പനി മരണം അടക്കം നാലു പനിമരണമാണ് രേഖപ്പെടുത്തിയത്. പത്തനംതിട്ടയിലും എറണാകുളത്തും ഓരോരുത്തരും മരിച്ചു. ബുധനാഴ്ചവരെ 1211 പേർക്ക് ഡെങ്കിപ്പനിയും 99 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഓരോദിവസവും നൂറിലധികം പേരെയാണ് ഡെങ്കി ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശരാശരി 15 പേർ വീതമാണ് ഡെങ്കിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജുകളിലെത്തുന്നത്. മെഡിക്കൽ കോളേജുകളിലും മറ്റ് സർക്കാർ ആശുപത്രികളിലും പ്ലേറ്റ്‌ലെറ്റുകൾക്ക് നിലവിൽ കുറവില്ലെന്നാണ് ആശുപത്രി മേധാവികൾ ആരോഗ്യവിഭാഗത്തെ അറിയിച്ചിട്ടുള്ളത്. 

എന്നാൽ അടുത്തമാസം ആകുന്നതോടെ ദാതാക്കളുടെ എണ്ണംകൂട്ടണമെന്നാണ് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. പ്ലേറ്റ്‌ലെറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ടെന്നും ക്ഷാമമില്ലെന്നുമാണ് നിലവിൽ എല്ലാ ഡി.എം.ഒ.മാരും റിപ്പോർട്ട് നൽകിയിരിക്കുന്നതെന്ന് പൊതുജനാരോഗ്യ ജോയന്റ് ഡയറക്ടർ പറഞ്ഞു. ഈ മാസം 21 പേരാണ് ഡെങ്കിപ്പനി ബാധിച്ചും ഇതിന്റെ ലക്ഷണങ്ങളോടെയും മരിച്ചത്. മരുന്നുകളും ടെസ്റ്റ് കിറ്റുകളും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കണമെന്നും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മോണിറ്ററിങ് സെൽ രൂപവത്കരിക്കുമെന്നും ആരോ​ഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കി. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ ആരോ​ഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.  വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News